തിരൂരങ്ങാടി: പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങല്‍ പരിസരത്തെ കോഴികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു പക്ഷികളെ കൊന്നു തുടങ്ങി. 60 അംഗ ദ്രുത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ആദ്യ ദിവസം പരപ്പനങ്ങാടി നഗരസഭയിലെ 4 വാര്‍ഡുകളിലെ 528 പക്ഷികളെ കൊന്നു.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഘം പക്ഷികളെ കൊല്ലുന്നതിനായി വീടുകളില്‍ എത്തിയത്. രോഗം സ്ഥിരീകരിച്ച പാലത്തിങ്ങലിനു ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധിയിലെ 15,17,18,19 വാര്‍ഡുകളിലാണ് ദൗത്യം നടത്തിയത്. പരപ്പനങ്ങാടി ചിറമംഗലത്തെ 17 ഏക്കറിലുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തില്‍ ഡീസല്‍ ഒഴിച്ച് കത്തിച്ചാണ് ഇവയെ സംസ്കരിച്ചത്. കോഴികളെയും താറാവുകളെയും കൂട്ടില്‍ നിന്ന് തുറന്നു വിടരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാപ്പിഡ് റെസ്‌പോണ്‍സ് വിഭാഗത്തിലെ അഞ്ച് പേരടങ്ങുന്ന ഒമ്ബത് സംഘങ്ങള്‍ കോഴികളെ കൊന്നൊടുക്കുന്നതിനും ഒരു സംഘം ചത്ത പക്ഷികളെ സംസ്‌കരിക്കുന്നതിനുമാണ് നേതൃത്വം നല്‍കിയത്.
അലങ്കാര പക്ഷികള്‍ ഉള്‍പ്പടെ 100 പക്ഷികളെ കൊന്നൊടുക്കിയ ഫാമിലെ തീറ്റ, കാഷ്ടം, മുട്ടകള്‍, തീറ്റ പാത്രം എന്നിവ തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് ഫാം ഷെഡ് അണുവിമുക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !