കോ​വി​ഡ്-19 പ​ക​ര്‍​ച്ച​വ്യാ​ധി പ​ട്ടി​ക​യി​ല്‍; നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ഒ​രു മാ​സം ത​ട​വ്

0


തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ ത​ട​യു​ന്ന​വ​ര്‍​ക്കെ​തി​രെ ഒ​രു മാ​സം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റം ചു​മ​ത്താ​മെ​ത​ന്നു സ​ര്‍​ക്കാ​ര്‍ വി​ജ്ഞാ​പ​നം. കോ​വി​ഡി​നെ പ​ക​ര്‍​ച്ച​വ്യാ​ധി പ​ട്ടി​ക​യി​ല്‍​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് ഈ ​പ​രാ​മ​ര്‍​ശ​മു​ള്ള​ത്.

കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കാ​യി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ത്ര ക​ടു​ത്ത ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാം. രോ​ഗി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​യ്ക്കാ​നും സാ​ധി​ക്കും. രോ​ഗാ​ണു​സാ​ന്നി​ധ്യ​മു​ള്ള താ​ല്‍​ക്കാ​ലി​ക കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ക്കാ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ണ്ട്.

50 പേ​രി​ലേ​റെ കൂ​ട്ടം​കൂ​ടി നി​ല്‍​ക്ക​രു​ത്. രോ​ഗ​ബാ​ധി​ത​ര്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​തും ത​ട​യും. കോ​വി​ഡ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന​വ​രു​ടെ​യും അ​വ​രു​മാ​യി ഇ​ട​പ​ഴ​കു​ന്ന​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

രോ​ഗം ബാ​ധി​ച്ച 19 പേ​രാ​ണ് നി​ല​വി​ല്‍ സം​സ്ഥാ​ന​ത്തു ചി​കി​ത്സ​യി​ലു​ള്ള​ത്. 7677 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ല്‍ 7375 പേ​ര്‍ വീ​ടു​ക​ളി​ലും 302 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 106 ആ​ണ്.


1897 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 1345 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !