ലോകത്തു തന്നെ സമാനതകളില്ലാത്ത പദ്ധതിയായി കൊണ്ട് ജിദ്ദയിലെ മലപ്പുറം ജില്ലാ കെ എം സി സി ഘടകം 2000-ത്തിൽ ആദ്യമായി തുടക്കം കുറിച്ച ഈ സുരക്ഷാ പദ്ധതി ഇന്ന് മിഡിൽ ഈസ്റ്റിലെ മിക്ക ഗൾഫ് രാജ്യങ്ങളിലെയും കെ എം സി സി കമ്മിറ്റികൾ പ്രവർത്തി പദത്തിലേക്ക് കൊണ്ടുവന്നു കഴിഞ്ഞു.
പ്രവാസികൾക്കായി പ്രവാസികളുടെ സഹായത്താൽ നടത്തിവരുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമാകുക വഴി ഒരു വർഷത്തിൽ അഞ്ചു ലക്ഷം രൂപയുടെ ആനുകൂല്യവും, (മരണം സംഭവിച്ചാൽ ആശ്രിതർക്ക്) ആരോഗ്യ സംബന്ധമായ കാരണങ്ങൾക്ക് ചികിത്സ ആനുകൂല്യങ്ങളും നൽകി വരുന്നു. ദിനേനയുള്ള പെട്ടെന്നുള്ള മരണങ്ങളും അപകട മരണങ്ങളും വർധിച്ച ഈ സമയത്ത്, ജിദ്ദയിലെ മലപ്പുറം ജില്ലയിലുള്ള പ്രവാസികൾക്കായി കെ എം സി സി യുടെ വിവിധ ഘടകങ്ങളുടെ സുരക്ഷാ പദ്ധതികൾ വഴി വർഷത്തിൽ തുച്ഛമായ വാർഷിക ഫീസ് നൽകിയാൽ 16 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾക്ക് ഇത് വഴി സാധ്യമാകുന്നു എന്നത് സാധാരണ പ്രവാസികളെ സംബന്ധിച്ച് ഒരു വലിയ ആശ്വാസമാണ്.
അപ്രതീക്ഷിതമായ വേർപാട് ഒരിക്കലും നികത്താൻ കഴിയില്ലെങ്കിലും, അവരെ മാത്രം ആശ്രയിച്ചു കഴിഞ്ഞ ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം മരണപെട്ടു പോകുമ്പോൾ അവരുടെ ആശ്രിതർക്ക് ഒരിത്തിരി താങ്ങാവുവാൻ ഈ പദ്ധതി നിമിത്തമാകുന്നു. ഒരു സർക്കാർ അർദ്ധ സർക്കാർ സ്ഥാനങ്ങൾക്കോ കഴിയാത്ത രീതിയിലുള്ള പദ്ധതിയാണ് ഇന്ന് പ്രവാസ ലോകത്ത് കെ എം സി സി വഴി നടപ്പിലാക്കി വരുന്നത്. അതുകൊണ്ട് തന്നെ വര്ഷം തോറും പദ്ധതിയിലേക്കുള്ള പ്രവാസികളുടെ പങ്കാളിത്തം വർധിച്ചുവരുന്നതായി കാണാം. വരും കാലങ്ങളിൽ കൂടുതൽ പരിഷ്‌ക്കരിച്ചുകൊണ്ട് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന തരത്തിലേക്ക് പദ്ധതി വിഭാവനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് വിവിധ കമ്മിറ്റികൾ.
കഴിഞ്ഞ ദിവസം ജിദ്ദാ സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രചാരണ ക്യാമ്പയിൻ ഉത്ഘാടന ചടങ്ങിൽ മലപ്പുറം ജില്ലാ കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി ചെയർമാൻ ഇല്ലിയാസ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ഇരുപതാം വർഷ പദ്ധതിയുടെ ക്യാമ്പയിൻ ഉത്ഘാടനം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഹ്മദ് പാളയാട്ട് അപേക്ഷ ഫോം മലപ്പുറം മണ്ഡലം പ്രസിഡണ്ട് ഉമ്മർ വി പി ക്ക് നൽകികൊണ്ട് നിർവഹിച്ചു. കുടുംബ സുരക്ഷാ പദ്ധതിയുടെ വിശദംശങ്ങളും തുടർ പദ്ധതികളും ജില്ലാ ആക്ടിങ് പ്രസിഡണ്ട് സീതി കൊളക്കാടൻ വിശദീകരിച്ചു. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 10 വരെ യുള്ള പ്രചാരണ ക്യാമ്പയിൻ വിജയിപ്പിക്കുവാൻ മുഴുവൻ മണ്ഡലം-ഏരിയ-പഞ്ചായത്ത് കെ എം സി സി ഘടകങ്ങളും മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പദ്ധതിയിലേക്ക് അപേക്ഷ ഫോം വഴിയും, കോഓർഡിനേറ്റർ മാർ മുഘേന ഓൺലൈൻ വഴിയും ചേരാവുന്നതാണ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പാലം, കെ ടി ജുനൈസ്, അബ്ബാസ് വേങ്ങൂർ, അബ്ദുൽ ഗഫൂർ വടക്കാങ്ങര, നാസർ കാടാമ്പുഴ, വി വി അഷ്‌റഫ്, എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സെക്രട്ടറി സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !