ലണ്ടന്‍: ബ്രിട്ടനില്‍ ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും മന്ത്രിയുമായ നദീന്‍ ഡോറിസിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. താന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും മന്ത്രി അറിയിച്ചു
വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള ഉറപ്പ് വരുത്തുന്ന നിയമനിര്‍മാണത്തിന്റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു. മന്ത്രിക്ക് വൈറസ് ബാധ എവിടെ നിന്നാണുണ്ടായതെന്ന് കണ്ടെത്താന്‍ ആരോഗ്യ വിദഗ്ധര്‍ ശ്രമിക്കുകയാണ്
പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കം നിരവധി പേരുമായി നദീന്‍ ഡോറസ് അടുത്ത ദിവസങ്ങളില്‍ ഇടപഴകിയിരുന്നു. ബ്രിട്ടനില്‍ നിലവില്‍ ആറ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 370 പേര്‍ വൈറസ് ബാധിതരാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !