കൊ​റോ​ണ പ്ര​തി​രോ​ധ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ രം​ഗ​ത്തി​റ​ങ്ങാ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ളോ​ട് അ​ഭ്യ​ര്‍​ഥി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

0


തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റെല്ലാം മാറ്റി വച്ച്‌ രംഗത്തിറങ്ങേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂ​ട്ടാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ മാ​ത്ര​മേ ന​മു​ക്ക് ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യൂ- അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേ​സ്ബു​ക്ക് പോസ്റ്റ്‌

കൊറോണ വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ രംഗത്തിറങ്ങാന്‍ മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുന്നു. രോഗവ്യാപനം തടയാനും വൈറസ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ശുശ്രൂഷിക്കാനും വൈദ്യശാസ്ത്രം പഠിക്കുന്ന തലമുറയും ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റെല്ലാം മാറ്റിവച്ച്‌ രംഗത്തിറങ്ങേണ്ടതുണ്ട്. കൂട്ടായ ഇടപെടലിലൂടെ മാത്രമേ നമുക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ. സംസ്ഥാനത്ത് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സ്ഥാപനങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നില്ല. അവ ജാഗരൂകമായി നിലക്കൊള്ളേണ്ട ഘട്ടമാണിത്.


പൊതുജനാരോഗ്യ സംരക്ഷണം ഭീഷണി നേരിടുന്ന നിര്‍ണ്ണായക ഘട്ടങ്ങളില്‍ നാടിന്‍റെ രക്ഷാസൈന്യം ആയി സ്വയം മാറാന്‍ കഴിയുന്ന പുതിയ തലമുറ അവിടങ്ങളില്‍ ഉണ്ട്. വൈദ്യശാസ്ത്രം ഏത് ധാരയില്‍ പെട്ടതായാലും ആതുര സേവനത്തിന് വേണ്ടി ഉള്ളതാണ്. വൈദ്യശാസ്ത്ര വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരും ഉപരിപഠനം നടത്തുന്നവരും പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിക്കുന്നവരും ഒന്നിച്ച്‌, ഒരേ മനസ്സായി നാടിനെ മുന്നോട്ടു നയിക്കാന്‍ ഇറങ്ങേണ്ട ഘട്ടമാണ് ഇത്. നിങ്ങളില്‍നിന്ന് നാട് വലിയ സേവനമാണ് പ്രതീക്ഷിക്കുന്നത്. സഹജീവികള്‍ക്ക് താങ്ങാവാന്‍ നമുക്ക് കൈകോര്‍ത്ത് മുന്നോട്ട് പോകാം.




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !