റമളാനിൽ ഖുർആൻ ആസ്വാദനവും പഠനവും ലക്ഷ്യം വെച്ച്‌കൊണ്ട് ഖുർആൻ പാരായണം, ഹിഫ്‌ള്, സൂറത്തുകളും ആശയങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ള പ്രഭാഷണങ്ങൾ, ഖുർആൻ ക്വിസ്, തജ്‌വീദ് ക്വിസ് എീ ഇനങ്ങളിൽ ജൂനിയർ, സീനിയർ, സക്കെന്ററി, ക്യാമ്പസ് വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും. യൂനിറ്റ് തലം മുതൽ ഗൾഫ് തലം വരെ നടക്കു മത്സരങ്ങൾ വിശ്വാസികളിൽ ഖുർആൻ പഠനത്തിനും അസ്വാദ്യകരമായി പാരായണം ചെയ്യാനുമുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കും.
ഓണ്ലൈൻ വഴി രജിസ്റ്റർ ചെയ്യു മത്സരാർത്ഥികൾക്ക് ഓഡിഷനിലൂടെ യൂനിറ്റ് തലങ്ങളിൽ നടക്കുന്ന ഖുർആൻ പരിശീനലനത്തിനു പാരായണ നൈപുണ്യം നേടിയ ഖാരിഉകൾ നേതൃത്വം നൽകും. സൗദി വെസ്റ്റ് നാഷനലിന് കീഴിയിലുള്ള ജിദ്ദ നോർത്ത്, ജിദ്ദ സിറ്റി, മക്ക, മദീന, യാമ്പു, തായിഫ്, ജിസാൻ, അസീർ, അൽബഹ, അൽജൗഫ്, തബൂക് തുടങ്ങി പതിനൊന്നു സെന്ട്രലുകളിലെ 219 യൂനിറ്റുകളിൽ പരിശീനം നടക്കും. പരിശീലനത്തിന് ശേഷം യൂനിറ്റിൽ മത്സരിച്ച് സെക്ടർ, സെൻട്രൽ തല മത്സരങ്ങൾ കഴിഞ്ഞു വിജയികൾ മെയ് ഒന്നിന് നടക്കു നാഷനൽ തർതീലിൽ മാറ്റുരക്കും. സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്യാമ്പസ് മത്സരങ്ങൾക്ക് സ്‌കൂളുകൾ വഴി രജിസ്റ്റർ ചെയ്യുകയും പ്രഥമ മത്സരത്തിന് ശേഷം സെന്ട്രൽ കേന്ദ്രങ്ങളിൽ വിജയികളായ ക്യാമ്പസ് മത്സരാർത്ഥികൾ തമ്മിലുള്ള മൽസരത്തിൽ മാറ്റുരക്കും.
ഖുർആൻ പ്രധാന സൂറത്തുകൾ നിയമപ്രകാരം പാരായണം ചെയ്യാൻ പഠിപ്പിക്കുന്ന തഹ്‌സീൻ ക്യാമ്പുകൾ മുഴുവൻ ഘടകങ്ങളിലും നടക്കും.
തജ്‌വീദ് നിയമങ്ങൾ പഠിപ്പിക്കുന്ന ഇ കാർഡുകൾ ഖുർആൻ പഠനങ്ങൾ നൽകുന്ന വീഡിയോകൾ എന്നിവ പുറത്തിറക്കും. വ്യത്യസ്ത മത വിശ്വാസികളുടെ ഖുർആൻ പരിചയങ്ങൾ ഉൾപ്പെടുന്ന പ്രോമോ വീഡിയോകൾ പുറത്തിറക്കും. ഡെയിലി ഖുർആൻ ക്വിസ്, ഖുർആനിനെ അടുത്തറിയാൻ കൈപുസ്തകം, മത സാംസ്‌കാരിക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി ഖുർആൻ സെമിനാർ എന്നിവ തർതീലിനോടനുബന്ധിച്ച് നടക്കും.
പതിനെട്ട് വയസ്സിന് താഴെയുള്ള പ്രവാസത്തിൽ നിന്ന് ഹാഫിളായ വിദ്യാത്ഥികൾക്കും ജോലിയുടെ ഭാഗമല്ലാതെ അഞ്ചോ അതിലധികമോ ഹാഫിളീങ്ങളെ സൃഷ്ടിച്ച ഉസ്താദുമാർക്കും പ്രത്യേകം മൊമെന്‌റോ നൽകി ആദരിക്കും. സെൻട്രൽ, നാഷനൽ തലങ്ങളിൽ തർതീലിന്റെ ഭാഗമായി ഓണ്ലൈൻ പ്രബന്ധ രചന മത്സരങ്ങൾ സംഘടിപ്പിക്കും.
മത്സരാർത്ഥികൾ ഉൾപ്പെടു അഹ്ലുൽ ഖുർആൻ സംഘങ്ങൾ ഇതിന്റെ ഭാഗമായി നിലവിൽ വരും എന്നും ഗൾഫ് കൗസിൽ അംഗം നൗഫൽ എറണാകുളം, സൗദി വെസ്റ്റ് ജനറൽ കവീനർ റഷീദ് പന്തലൂർ, കവീനർമാരായ സാദിഖ് ചാലിയാർ, റാഷീദ് മാട്ടൂൽ, നാസിം പാലക്കൽ എക്‌സിക്യൂട്ടീവ് അംഗം യഹ്‌യ വളപട്ടണം, ജിദ്ദ സിറ്റി സെൻട്രൽ ഫിനാൻസ് കവീനർ അബ്രാർ ചുള്ളിയോട് എന്നിവർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !