സൗദി അറേബ്യയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നൽകുന്നത്. വിദേശികള്‍ക്ക് സ്‌പോണ്‍സറെക്കൂടാതെ സ്വന്തമായി നിക്ഷേപം നടത്താനും ബിസിനസ് നടത്താനും ഭൂമി ഇടപാടുകള്‍ നടത്താനും മറ്റുമുള്ള വന്‍ സൗകര്യങ്ങളാണ് ഇത് വഴി ലഭിക്കുക.
മക്കയിലും മദീനയിലുമൊഴികെ ഭൂമി വാങ്ങാനും വില്‍ക്കാനും ഇത് വഴി സാധ്യമാകും. മക്ക, മദീന എന്നിവിടങ്ങളില്‍ ഭൂമി പാട്ടത്തിനെടുക്കാനുള്ള അവസരം ലഭിക്കുക. ഔദ്യോഗികമായി പ്രീമിയം ഇഖാമ ലഭിച്ചതോടെ സൗദിയില്‍ ഒരു നിക്ഷേപകനെ സംബന്ധിച്ചേടത്തോളം ഏറ്റവും നല്ല സുവര്‍ണാവസരമാണ് ലഭിച്ചതെന്ന് എം.എ യൂസഫലി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




യൂസുഫ്ക്ക എവിടെപ്പോയാലും ഇത് തന്നെയണലോ സ്ഥിതി
ReplyDelete