രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനുള്ള മുഴുവൻ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നതിന് മന്ത്രിതല കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് കണ്ടെത്തുന്നതിനും കൊറോണയിൽ നിന്ന് സംരക്ഷണം നേടുന്നതിനും ഉപയോഗിക്കുന്ന മെഡിക്കൽ, ലാബ് ഉൽപന്നങ്ങളും സജ്ജീകരണങ്ങളും കയറ്റി അയക്കുന്നത് നിർത്തിവെക്കാൻ ഈ കമ്മിറ്റി നിർദേശിക്കുകയായിരുന്നു.
രാജ്യത്തെ പൗരന്മാരുടെയും ഇവിടെ തങ്ങുന്ന വിദേശികളുടെയും പരമാവധി സുരക്ഷ കണക്കിലെടുത്താണ് ഇൗ നടപടി. കര, േവ്യാമ, നാവികപ്രവേശന കവാടങ്ങളിലെ മുഴുവൻ കസ്റ്റംസുകൾക്കും ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. മെഡിക്കൽ ഉപകരണങ്ങൾക്ക് പുറമെ രോഗപ്രതിരോധ വസ്ത്രങ്ങൾ,മെഡിക്കൽ മാസ്ക്കുകൾ, പ്രതിരോധ കണ്ണടകൾ തുടങ്ങിയവ ഇങ്ങനെ അമിതമായ അളവിൽ കടത്തുന്നത് തടഞ്ഞതിലുൾപ്പെടും. വാണിജ്യപരമായ കയറ്റുമതിക്ക് പുറമെയാത്രക്കാരുടെ ബാഗേജുകളിലാക്കി അമിതമായ അളവിൽ പുറത്തേക്ക് കടത്തുന്നതുമാണ് തടയുന്നത്.
എന്നാൽ വ്യക്തിപരമായ ആവശ്യത്തിന് കുറഞ്ഞ അളവിലാണെങ്കിൽ കൊണ്ടുപോകാ അനുവദിക്കും. അത് തന്നെ ഒരാൾക്ക് ഉപയോഗിക്കാനുള്ളതിൽ കൂടരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !