പള്ളികളിൽ ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കുക, ജുമുഅ, ഖുതുബയുടെ സമയം ലഘൂകരിക്കുക: ജംഇയ്യത്തുല്‍ ഖുത്വബാ

0

കോഴിക്കോട്: കോവിഡ് 19 പകരുന്ന സാഹചര്യത്തില്‍ പള്ളികളിലെ ഹൗള് (അംഗസ്‌നാനത്തിനായി ഉപയോഗിക്കുന്ന വലിയ വാട്ടര്‍ ടാങ്ക്) ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കണമെന്നും ജുമുഅ, ഖുതുബയുടെ (അരാധനകള്‍) സമയം ലഘൂകരിച്ചും ചടങ്ങുകള്‍ ഒഴിവാക്കിയും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ കമ്മിറ്റി അറിയിച്ചു.

വീട്ടില്‍ നിന്ന് സമ്പൂര്‍ണ്ണ അംഗശുദ്ധിവരുത്തി പള്ളിയില്‍ വന്ന് ജമാഅത്ത് നിസ്‌കാരത്തില്‍ സംബന്ധിക്കുന്ന ശ്രേഷ്ഠമായ രീതി അവലംബിച്ച് കൂടുതല്‍ പുണ്യം നേടുകയും അതുവഴി ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം നടത്തുകയും ചെയ്യാന്‍ വിശ്വാസികള്‍ കൂടുതല്‍ തയ്യാറാവണമെന്നും സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മര്‍ മുസ്‌ലിയാര്‍ ജനറല്‍ സിക്രട്ടറി നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.

ഈ വിഷയത്തില്‍ ഖത്തീബു ഇമാമുമാര്‍ ബോധവല്‍ക്കരണം നടത്തണമെന്നും രോഗ പ്രതിരോധത്തില്‍ ഖത്തീബുമാര്‍ പങ്കാളികളാവണമെന്നും കൊറോണയില്‍ നിന്ന് രക്ഷതേടി നാസിലത്തിന്റെ ഖുനൂത്ത് നടത്തണമെന്ന സമസ്തയുടെ നേതാക്കളുടെ നിര്‍ദേശം പ്രചരിപ്പിക്കണമെന്നും പത്രകുറിപ്പില്‍ അറിയിച്ചു.

Source:Suprabhatham




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !