എം.എൽ.എയുടെ ഇടപെടൽ . കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് 40 ലക്ഷം രൂപയുടെ ഭരണാനുമതി

0

കോട്ടക്കൽ മണ്ഡലം MLA പ്രൊഫ: ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുന്നു.
കുറ്റിപ്പുറം താലൂക്ക് ആശുപത്രി മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിന് ആദ്യ ഘട്ടത്തിൽ 40 ലക്ഷം രൂപയുടെ ഭരണാനുമതിയായി.

എം.എൽ.എയുടെ ശുപാർശ പ്രകാരം 2019-20 വർഷത്തിൽ ബജറ്റിൽ 2 കോടി ഉൾപ്പെടുത്തിയ പ്രവൃത്തിയായിരുന്നു ഇത്. ബജറ്റിൽ ആവശ്യപ്പെട്ട സംഖ്യയുടെ ഇരുപത് ശതമാനമായ 40 ലക്ഷം രൂപക്കാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.ആരോഗ്യ കുടുംബക്ഷേമ ( പി)വകുപ്പ് GO (Rt) 493/2020 HW &FWD പ്രകാരമാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിന് പുറമെ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള കെട്ടിട നിർമ്മാണത്തിന് തന്നെ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഈ തുകക്കുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. ബജറ്റ് വിഹിതമായി ഇപ്പോൾ ഭരണാനുമതി ലഭിച്ചിട്ടുള്ള 40 ലക്ഷം രൂപക്കുള്ള പ്രവൃത്തിക്ക് വേഗത്തിൽ സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !