തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 4 വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ വീതവും മലപ്പുറത്ത് രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. ഇതുവരെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 258 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 1,36,195 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. വീടുകളില്‍ 1,35,472 പേരും ആശുപത്രികളില്‍ 723 പേരും. 11,469 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടെന്നും രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ എട്ട് വിദേശികളുടെ ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചെത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇറ്റലിയിലെ ഒബോട്ടോ ടൊണോസോ, യുകെയില്‍ നിന്ന് ലാന്‍സ്, എലിസബത്ത്, ബ്രയാന്‍, ആനി വില്‍സണ്‍, ജാന്‍ ജാക്‌സണ്‍ തുടങ്ങിയവരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം, എറണാകുളം മെഡിക്കല്‍ കോളേജുകളിലായാണ് ഇവര്‍ക്ക് ചികിത്സ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരില്‍ 69 വയസിന് മുകളിലുള്ളവര്‍ 7.5 ശതമാനവും 20ന് താഴെയുള്ളവര്‍ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് അതിര്‍ത്തിയിലൂടെ രോഗികള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നും ഒരാള്‍ ചികിത്സ കിട്ടാതെ മരിച്ചു. അത്തരം അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രിയിലെത്തിക്കുമെന്നും ആവശ്യമെങ്കില്‍ ആകാശമാര്‍ഗം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗവ്യാപനം വര്‍ധിക്കാത്തത് കൊണ്ട് സുരക്ഷിതരായെന്ന് ചിലര്‍ക്ക് തോന്നലുണ്ടെന്നും ഇത് ലോക്ക് ഡൗണ്‍ നിബന്ധന ലംഘിക്കാന്‍ ഇടയാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് ഈസ്റ്ററും വിഷുവും വരുന്നു. അതിന്റെ ഭാഗമായി വ്യാപാര സ്ഥാപനത്തില്‍ എത്തുന്നവര്‍ക്ക് ശാരീരിക അകലം കര്‍ശനമായി പാലിക്കണം. വ്യാപാരികളും സന്നദ്ധ പ്രവര്‍ത്തകരും പൊലീസും ജനങ്ങളും ജാഗ്രതയോടെ ഇടപെടണം. അശ്രദ്ധ കാണിച്ചാല്‍ എന്തും സംഭവിക്കാവുന്ന സ്ഥിതിയാണ് ഇപ്പോഴുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ചില ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ജപ്തിയും ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചും ആരെങ്കിലും മരിച്ചാല്‍ മൃതദേഹം അതിര്‍ത്തി കടത്തേണ്ടി വരുന്നുണ്ട്. അതിര്‍ത്തിയില്‍ ആംബുലന്‍സ് മാറുന്നുണ്ട്. ഇത് ചെക്‌പോസ്റ്റില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു,.
തിരുവനന്തപുരത്തേക്ക് തമിഴ്‌നാട്ടിലേക്ക് രോഗികളെത്തുന്നുണ്ട്. ആര്‍ക്കും ചികിത്സ നിഷേധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !