ലോകം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാനസമിതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം ഭീഷണിയായി നിലനില്‍ക്കുന്ന ഗള്‍ഫ് മേഖലകളിലെ ലേബര്‍ ക്യാംപിലെയും, മറ്റു താമസ സ്ഥലങ്ങളിലെയും ആളുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് എംബസികള്‍ മുഖേനയുള്ള പരിഹാര ശ്രമങ്ങള്‍ നടപ്പാക്കണം. കമ്പനികളും, സ്ഥാപനങ്ങളും താല്‍ക്കാലികമായി അടച്ചതിന്റെ അടിസ്ഥാനത്തില്‍ റൂമുകളില്‍ കഴിയുന്നവരുടെ ക്ഷേമം ഉറപ്പാക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ഏകോപനത്തിന് സര്‍ക്കാര്‍ വഴിയൊരുക്കണം.
നിലവിലെ സാഹചര്യത്തില്‍ അടിയന്തിര മെഡിക്കല്‍ സഹായം ലഭ്യമാക്കേണ്ടവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് വന്ന് പ്രത്യേക ക്വാറന്റീന്‍ സംവിധാനം ഒരുക്കി കോവിഡ് ബാധയില്‍ നിന്നും സംരക്ഷണം നല്‍കുകയോ അല്ലെങ്കില്‍ അതാത് സ്ഥലങ്ങളില്‍ പ്രത്യേക ക്വാറന്റീന്‍ സംവിധാനം ഒരുക്കി മെഡിക്കല്‍ സംഘത്തെ അയച്ച് സുരക്ഷിതത്വം ഉറപ്പുവരു ത്തുകയോ ചെയ്യണമെന്ന് വിസ്ഡം ആവശ്യപ്പെട്ടു.
വിസ സംബന്ധിച്ച് വന്ന സങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ക്കാര്‍ തല നടപടികള്‍ സമാന്തരമായി നടപ്പിലാക്കണം. കോവിഡ് ബാധയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക്കും, സാമ്പത്തിക സഹായ പാക്കേജും പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് വരുന്നവരെ ചികിത്സിക്കാനും, ക്വാറന്റീന്‍ ചെയ്യാനും സര്‍ക്കാര്‍ ഒരുക്കുന്ന എല്ലാ സംവിധാനങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !