വളാഞ്ചേരി: പകർച്ചവ്യാധി പ്രതിരോധത്തിനുള്ള ശുചീകരണ ജോലികളിൽ എല്ലാവരും പങ്കാളികളാകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥനയുടെ ചുവട് പിടിച്ച് മന്ത്രി ഡോ.കെ .ടി ജലീലും കുടുംബവും ഞായറാഴ്ച രാവിലെ ഏഴരയോടെ തന്നെ തന്റെ വീടും പരിസരങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
മഴക്കാലപൂർവ്വ രോഗങ്ങൾ തടയുക എന്ന ലക്ഷൃത്തോടെ ആരോഗ്യ വകുപ്പും ഡ്രൈ ഡേ ദിനാചരണത്തിന് ആഹ്വാനം ചെയ്തിരുന്നു.
മന്ത്രിക്കൊപ്പം ഭാര്യ വളാഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കൂടിയായ ഫാത്തിമ്മ കുട്ടി ടീച്ചറും കാവുംപുറം തൊഴുവാനൂരിലെ "ഗസൽ " വീട്ടിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
മുഖ്യമന്ത്രിയുടെ ആഹ്വാനം കേരളീയ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുക്കുമെന്ന് മന്ത്രി ഡോ.കെ .ടി .ജലീൽ പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !