ദുബായ്: ദുബായ് കെ.എം.സി.സി. മാറാക്കര പഞ്ചായത്ത് കമ്മിറ്റി അൽ തമീസ് അട്വഡേയ്‌സ് കമ്പനിയുടെ സഹകരണത്തോടെ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും ആയിരക്കണക്കിന് കഷ്‌ടത അനുഭവിക്കുന്ന ആളുകൾക്ക് ഫുഡ് വിതരണത്തിലും, അൽവർസാൻ ഐസുലേഷൻ സെന്ററിലും, ബാർദുബായ് ഹെല്പ് ഡെസ്കിലും നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഇരുന്നൂറോളം വരുന്ന വളണ്ടിയർമാർക്കുള്ള മുഖാവരണം വിതരണം ദുബായ് കെഎംസിസി അൽബറാഹ ആസ്ഥാനത് വെച്ച് നടന്നു.
ദുബായ് കെഎംസിസി മാറാക്കര പഞ്ചായത് കമ്മിറ്റി പ്രസിഡന്റും അൽ തമീസ് അട്വടേയ്സിംഗ് എൽ എൽ സി യുടെ എംഡി യുമായ പിടി. അഷ്‌റഫ് ദുബായ് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുസ്തഫ വേങ്ങരക്ക് നൽകി ഉദ്ഘടനം ചെയ്തു. ദുബായ് കെഎംസിസി അൽബറാഹ ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ അൽ തമീസ് ഡയരക്ടർ മൂസ അലവി , സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, ഭാരവാഹികളായ ഹംസ തൊട്ടി,മുഹമ്മദ് പട്ടാമ്പി, കെ പി എ സലാം , റഹീസ് തലശേരി, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പിവി നാസർ, ജില്ലാ സെക്രട്ടറി ഫക്രുദീൻ മാറാക്കര,വളണ്ടിയർ വിങ് ചെയർമാൻ ഇബ്രാഹീം ഇരിട്ടി, ജനറൽ കൺവീനർ അഷ്‌റഫ് തോട്ടോളി, കോർഡിനേറ്റർ സിദ്ധിക്ക് ചൗക്കി, കോട്ടക്കൽ മണ്ഡലം ട്രഷറർ ഉസ്‌മാൻ എടയൂർ, മാറാക്കര പഞ്ചായത്ത് ഭാരവാഹികളായ അയൂബ് സിപി, ശരീഫ് പിവി. കരേക്കാട്, നൗഷാദ് നാരങ്ങാടൻ, സൈദലവി പുല്ലാട്ടിൽ, എന്നിവരും വളണ്ടിയർ വിങ്ങും പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !