പുത്തനത്താണി: കോവിഡ് -19 എന്ന മഹാമാരിക്ക് മുൻപിൽ ലോകം തന്നെ വിറങ്ങലിച്ച് നിൽക്കുപ്പോൾ കെ എസ് ഇ ബി യുടെ വൈദ്യതി ബിൽ വർദ്ധനക്കെതിരെ ആതവനാട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേത്രത്വത്തിൽ 'ത്രീ ഫേസ്, പ്രതിഷേധ സമരം നടത്തി. ബിൽ അടക്കാൻ നീട്ടി നൽകിയ കാലയളവിലെ ഉപയോഗക്കണക്കുകൂട്ടി ഉയർന്ന സ്ലാബിലുൾപ്പെടുത്തി ബിൽ നൽകിയത് പിൻവലിക്കുക. ആ മാസങ്ങളിലെ ബിൽ വിഭജിച്ച് താഴ്ന്ന സ്ലാബ് നിരക്കിൽ ഉൾപ്പെടുത്തി ബിൽകണക്കാക്കുക. ബിൽ അടച്ച് തീർക്കാൻ പിഴ കൂടാതെ 6 മാസം സമയം അനുവദിക്കുക.എന്നീ ആവിശ്വങ്ങൾ ഉന്നയിച്ച് KSEB ഓഫീസിലേക്ക് ത്രീ ഫേസ് സമരം നടത്തിയത്.
യൂത്ത് കോൺഗ്രസ് ആതവനാട് മണ്ഡലം നിയുക്ത പ്രസിഡന്റ് നിഷാദ് മാട്ടുമ്മൽ, KSU പ്രസിഡന്റ് ഫാസിൽ KC, യൂത്ത് കോൺഗ്രസ് നേതാകളായ Dr മുഹമ്മദ് ജെസീൽ, സാഹിർ MC, മുജീബ്ആച്ചാത്ത്, ഫാസിൽKP, ഹുസൈൻ, സൽമാൻ, സക്കീർ പുത്തനത്താണി, ഹനീഫKP എന്നിവർ നേതൃത്വം നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !