ന്യൂഡല്‍ഹി: പ്രവാസികളെ തിരികെ കൊണ്ട് വരുന്നതിന് വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ലോക് താന്ത്രിക് യുവജതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള നീക്കം മനുഷ്യത്വ രഹിതമാണെന്നും അവരെ സൗജന്യമായി കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
13 രാജ്യങ്ങളില്‍ നിന്ന് ആദ്യ ആഴ്ച പതിനയ്യായിരത്തിലധികം പേരെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ആദ്യ ഘട്ടത്തില്‍ തന്നെ ചില വിമാനങ്ങള്‍ അയക്കും. രണ്ട് കപ്പലുകള്‍ ദുബായിലേക്ക് തിരിച്ചെന്നും കൂടുതല്‍ കപ്പല്‍ തയ്യാറെന്നും നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, മടക്ക യാത്രയ്ക്കായുള്ള ടിക്കറ്റ് നിരക്ക് പ്രവാസികള്‍ നല്‍കേണ്ടി വരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !