മക്കയിലും കർഫ്യു ഇളവ്. പള്ളികളിൽ നിസ്‌കാരത്തിനും, മക്ക നഗരപരിധി വിട്ടുകടക്കാനുള്ള അനുമതിയും നൽകി

0

മക്ക : മക്കയിലും കർഫ്യു ഇളവ്. പള്ളികളിൽ നിസ്‌കാരത്തിനും, മക്ക നഗരപരിധി വിട്ടുകടക്കാനുള്ള അനുമതിയും നൽകി. 
രണ്ടു ഘട്ടമായി നടപ്പിലാക്കുന്ന ഇളവുകളിൽ ആദ്യ ഘട്ടം ഞായറാഴ്ച്ച (ശവ്വാൽ 08) മുതലാണ് ആരംഭിക്കുക. ഞായർ മുതൽ മക്ക പരിധി വിട്ടു ആളുകൾക്ക് പുറത്ത് കടക്കാനും അകത്തേക്കും പ്രവേശനം സാധ്യമാകും. രാവിലെ ആറു മണി മുതല്‍ വൈകീട്ട് മൂന്ന് വരെ നഗരത്തിലുള്ളവര്‍ക്ക് പുറത്തിറങ്ങാം. നഗരത്തിലേക്ക് പോകാനും വരാനും അനുമതി നല്‍കും. മസ്ജിദുല്‍ ഹറാമില്‍ നിസ്‌കാരവും ജമാഅത്തും നിലവിലെ രീതി തുടരും. എന്നാല്‍ പൂര്‍ണമായും അടച്ചിട്ട പ്രദേശങ്ങളില്‍ കരുതല്‍ നടപടികള്‍ തുടരും. എന്നാല്‍ ബാര്‍ബര്‍ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നിവ പ്രവര്‍ത്തിക്കാനാകില്ല.

ജൂണ്‍ 21 മുതലുള്ള രണ്ടാം ഘട്ടത്തില്‍ രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ കര്‍ഫ്യൂ ഇളവ് നല്‍കും. ജുമുഅക്കും എല്ലാ നിര്‍ബന്ധ നിസ്‌കാരങ്ങള്‍ക്കുള്ള ജമാഅത്തിനും ആരോഗ്യ കരുതലുകള്‍ പാലിച്ച് മസ്ജിദുകള്‍ തുറക്കാം. റെസ്റ്റോറന്റുകളും ബൂഫിയകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. വിവാഹപാര്‍ട്ടികളിലും മറ്റും 50 ലധികം ആളുകള്‍ ഒന്നിച്ചുചേരാന്‍ അനുവദിക്കില്ല. നിലവിൽ പള്ളികളിൽ നിസ്‌കാരത്തിനായി എത്തുന്നതിനുള്ള നിർദേശങ്ങൾ ഇസ്‌ലാമിക കാര്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !