യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കാവുംപുറം ടൗൺ യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുമായുള്ള രണ്ടാമത്തെ ബസ് വെസ്റ്റ് ബംഗാളിലേക്ക് പുറപ്പെട്ടു. വൈകുന്നേരം 5 മണിക്ക് തൊഴിലാളികൾക്ക് വേണ്ട യാത്ര രേഖകൾ,ഭക്ഷണം,വെള്ളം,മാസ്ക് തുടങ്ങി സഹായങ്ങൾ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നൽകി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ നിർവ്വഹിച്ചു. അജീഷ് പട്ടേരി അധ്യക്ഷനായിരുന്നു.
കോട്ടക്കൽ അസംബ്ലി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് ഷബാബ് വക്കരത്ത്, വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡൻറ് രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, കെ .എസ്.യു പ്രതിനിധികൾ എന്നിവർ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !