ജിദ്ദ: സൗദിയിൽ രണ്ട് ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത് അഞ്ചു മലയാളികൾ. ദമാമിൽ മൂന്ന് പേരും റിയാദ്, മക്ക എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണപ്പെട്ടത്.
കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി മരുതുങ്ങല്‍ മുഹമ്മദ് ഷൈജല്‍ (34) ആണ് റിയാദിൽ മരണപ്പെട്ടത്. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിൽ കഴിയവെയാണ് മരണം. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുമ്പ് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് സുലൈമാന്‍ ഹബീബ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിതാവ്: മുഹമ്മദ്. മാതാവ്: സുബൈദ. ഭാര്യ: ബിന്‍സി. ഒരു മകനുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, നജീബ് നെല്ലാങ്കണ്ടി, അഷ്‌റഫ് വെള്ളപ്പാടം, റിയാസ് ചോലയില്‍ എന്നിവര്‍ രംഗത്തുണ്ട്.
കൊല്ലം തെന്മല ഒറ്റക്കൽ സ്വദേശി ആർദ്രം വീട്ടിൽ സുനിൽ കുമാർ പുരുഷോത്തമൻ (43), തൃശ്ശൂര്‍ ഇഞ്ചമുടി സ്വദേശി കരീപ്പറമ്പില്‍ വീട്ടില്‍ മോഹനദാസന്‍ 67 വയസ്സ്, മലപ്പുറം പൊന്നാനി പാലപ്പുറം സ്വദേശി കുളപുറത്തിങ്കല്‍ വീട്ടില്‍ സത്യാനന്തന്‍ 61 വയസ്സ് എന്നിവരാണ് ദമാമിൽ മരണപ്പെട്ടത്. കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസം മുമ്പാണ് സുനിൽ കുമാർ പുരുഷോത്തമൻ ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസം മുമ്പ് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ഭാര്യ പ്രതിഭ, മക്കൾ ആദർശ്, ആദിത്യ. മറ്റു രണ്ടു പേരും കൊവിഡ് രോഗലക്ഷണങ്ങളോടെ ദമാമിൽ ചികില്‍സയില്‍ കഴിയവെയാണ് മരണപ്പെട്ടത്.
മക്കയിലാണ് മലപ്പുറം ജില്ലയിലേ പന്തല്ലൂർ മുടിക്കോട് സ്വദേശി മരണപ്പെട്ടത്. മുടിക്കോട് മദാരി പുതുവീട്ടിൽ അബ്ദുൽ കരീം (60) ആണ് മക്കയിലെ നൂർ ഹോസ്പിറ്റലിൽ മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു മരണം. 15 ദിവസത്തോളമായി നൂർ ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിലായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ജസീൽ, നൂർബാനു, സഫീദ, നവാഫ്. കെ.എം.സി.സി മക്ക ജനറൽ സെക്രട്ടറി മുജീബ് പുക്കോട്ടൂറിന്റെ നേതൃത്വത്തിൽ മറ്റു നടപടികൾ പൂർത്തിയായി വരികയാണ്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !