കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം: സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി

0



ജിദ്ദ :കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടി  അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്തുത നിയമം പ്രവാസി  വിരുദ്ധമാണെന്നും സൗദി അറേബ്യ ഉൾപ്പെടെ പല രാജ്യങ്ങളിലും കോവിഡ്  ടെസ്റ്റ്  അപ്രായോഗികവുമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രവാസികൾ ജന്മ നാട്ടിലേക്ക് തിരിച്ചു വരുന്നത് തടയുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും  ഇത്തരം പ്രവാസി വിരുദ്ധ നിലപാടുകൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. 

കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടിക്കെതിരെ  മുഖ്യമന്ത്രിക്ക് പ്രതിഷേധ ഇമെയിൽ അയക്കാനും യോഗം തീരുമാനിച്ചു. 

നാട്ടിലേക്ക്  മടങ്ങാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും മലയാളികൾ ആയതിനാൽ വന്ദേ  ഭാരത് മിഷനിൽ ഉൾപ്പെടുത്തി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു കുടുതൽ വിമാന സർവീസ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. 

മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകർക്കും പ്രവാസികൾക്കും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിന് വേണ്ടി സൗദിയിലെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന   കെഎംസിസി പ്രവർത്തകരെ ഉൾപ്പെടുത്തി ഹെൽപ് ഡെസ്‌ക്  രൂപീകരിക്കാനും കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളുടെ ശാരീരിക - മാനസിക ആരോഗ്യത്തിന് ഉപകരിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 

സൂം ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കോയക്കുട്ടി തങ്ങൾ യോഗം ഉത്ഘാടനം ചെയ്തു. ചെയർമാൻ നാസർ കാടാമ്പുഴ ചർച്ച ഉത്ഘാടനം ചെയ്തു. 

സയ്യിദ് മുഹമ്മദ് ശഖീഖ് തങ്ങൾ, ബഷീർ നെയ്യത്തൂർ, മുസ്തഫ പുത്തൻ പീടിയേക്കൽ, മുജീബ് റഹ്മാൻ നെയ്യത്തൂർ, അബ്ദുറഹ്മാൻ ചോഴിമഠത്തിൽ, ഉമറലി കാര്യാടൻ, മുഹമ്മദ് ജാസിം കല്ലൻ, ശിഹാബ് ഒഴുക്കപ്പറമ്പിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

ഓർഗനൈസിംഗ് സെക്രട്ടറി അമീർ കാരക്കാടൻ പ്രമേയം അവതരിപ്പിച്ചു.   അലവിക്കുട്ടി മുസ്‌ലിയാർ പുളിക്കൽ പ്രാർത്ഥന നടത്തി.

ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ട്രെഷറർ നാസർ മക്ക നന്ദിയും പറഞ്ഞു


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !