ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 'കോവിഡ്-19 സുരക്ഷാ മുൻകരുതലുകൾ' എന്ന പേരിൽ പുറത്തിറക്കുന്ന ഹാൻഡ്ബുക്ക് പ്രകാശനം ചെയ്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഊദിയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 5 ഭാഷകളിലാണ് ഹാൻഡ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശനം സഊദി ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം മദായിൻ ഫഹദ് ഡിസ്ട്രിക്ട് മാനേജറും ആരോഗ്യ ബോധവൽക്കരണ വിഭാഗം അസിസ്റ്റൻറ് മാനേജറുമായിരുന്ന ഡോ. മുഹന്നദ് അബ്ദുല്ല അൽസഹ്‌റാനി നിർവഹിച്ചു.
ആരോഗ്യ ബോധവൽക്കരണ രംഗത്ത് ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവനം പ്രശംസനീയമാണെന്നും, കഴിഞ്ഞ കാലങ്ങളിൽ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു നടത്തിയ ക്യാമ്പയിനുകൾ ഫലപ്രദവുമായിരുന്നുവെന്നും ഡോക്ടർ മുഹന്നദ് പറഞ്ഞു.
ഇംഗ്ലീഷ് , ഉറുദു, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. മറ്റു ഭാഷകളിലുള്ള ബുക്‌ലെറ്റുകൾ അടുത്ത ദിവസങ്ങളിൽ തന്നെ പ്രമുഖ വ്യക്തികൾ പ്രകാശനം ചെയ്യുമെന്ന് ഫ്രറ്റേർണിറ്റി ഫോറം ജിദ്ദ പ്രസിഡൻറ് ഫയാസുദ്ദിൻ അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !