കെ. എം ബഷീറിനെ എം ഡി എഫിൽ [MDF] നിന്നു പുറത്താക്കി

0

കോഴിക്കോട് : സംഘടന വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മലബാർ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ എം ബഷീറിനെ പുറത്താക്കി. 
സോഷ്യൽ മീഡിയയിലും മറ്റും സംഘടനയുടെ  ഭാരവാഹികളെയും  പ്രമുഖ വ്യക്തിത്വങ്ങളെയും  മോശമായി ചിത്രീകരിക്കുകയും, സംഘടന ചെയ്യാത്ത പ്രവർത്തനങ്ങൾ പോലും സംഘടനയുടെ പേരിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള  സം  ഘടനാ വിരുദ്ധ  പ്രവർത്തനങ്ങളാണ് പുറത്താക്കൽ നടപടിക്ക്  കാരണമെന്ന്  ജനറൽ സെക്രട്ടറി അബ്ദു റഹ്‌മാൻ ഇടക്കുനി, വൈസ് പ്രസിഡന്റ് എസ് എ അബൂബക്കർ, ട്രെഷറർ സന്തോഷ്‌ വടകര എന്നിവർ അറിയിച്ചു. 

സ്വന്തം വീടിന്റെ മേൽവിലാസത്തിൽ എം ഡി എഫിന് മൂന്ന് രെജിസ്ട്രേഷൻ എടുത്തു സമാന്തര പ്രവർത്തനങ്ങൾ  നടത്തുന്നത്  പൊതു സമൂഹത്തിൽ സംഘടനയുടെ സൽപ്പേരിന് കളങ്കം ചാർത്തിയതായും യോഗം വിലയിരുത്തി. കഴിഞ്ഞ മൂന്നുമാസമായി സംഘടന പ്രവർത്തനങ്ങളിലൊന്നും ഇദ്ദേഹം സജീവമല്ല. സോഷ്യൽ മീഡിയയിൽ മാത്രം സജീവമാകുകയും മറ്റുള്ളവരുടെ പ്രവർത്തന പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്നത് സംഘടനക്ക് വലിയ കോട്ടം ഉണ്ടാകുന്നതായും ഭാരവാഹികൾ വിലയിരുത്തി. 

 കെ.എം ബഷീറിനെ എം.ഡി ഫിൻ്റ മുഴുവൻ ചുമതലകളിൽ നിന്നും മാറ്റിയതായും 
സംഘടനയുടെ പുതിയ താത്കാലിക  പ്രസിഡന്റായി  നിലവിലെ 
വൈസ് പ്രസിഡന്റ്  എസ് എ  അബുബക്കറിനെ തിരഞ്ഞെടുത്തതായും ഭാരവാഹികൾ പറഞ്ഞു.  ഓൺലൈൻ യോഗത്തിൽ  എം ഡി എഫ്  വൈസ് പ്രസിഡന്റ് എസ് എ  അബുബക്കർ ആദ്ധ്യക്ഷത വഹിച്ചു.
ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ട്രഷറർ സന്തോഷ് കുമാർ വി.പി
ഭാരവാഹികളായ മുഹമ്മദ് ഹസ്സൻ, ബീന നാരായണൻ, മിനി എസ്സ് നായർ    ഒ. കെ മൻസൂർ, കെ.സി അബ്ദുറഹിമാൻ , ഇസ്മായിൽ പുനത്തിൽ, ഫസ് ലബാനു പി കെ,അഡ്വ: പ്രദീപ് കുമാർ  എന്നിവർ  പങ്കെടുത്തു 


കോവിഡ് പ്രതിസന്ധി നേരിടുന്ന പ്രവാസി വിഷയങ്ങളിൽ സർക്കാർ കാണിക്കുന്ന അലംഭാവങ്ങൾക്കെതിരെ നിരവധി സമരങ്ങൾ എം ഡി എഫ് ഇതിനകം നടത്തി കഴിഞ്ഞു. 

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യമായി പ്രത്യക്ഷ സമരം നടത്തിയ പൊതു സംഘടന. എം. ഡി ഫ് ആണ്

ഗൾഫിൽ യാത്ര ദുരിതം പേറുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ എം ഡി എഫ്   നേതൃത്വത്തിൽ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.ദുബൈ  കണ്ണൂർ വിമാനം ജൂൺ 24 നു ദുബൈ വിമാനത്താവളത്തിൽ നിന്നും പറന്നുയരും. കോഴിക്കോട് കണ്ണൂർ വിമാനത്താവള ത്തിലേക്കാണ് എം ഡി എഫ് വിമാനങ്ങൾ ചാർട്ടർ  ചെയ്യുന്നത് യു എ ഇ ചാപ്റ്റർ ഭാരവാഹികളായ അഷ്‌റഫ് താമരശ്ശേരി (രക്ഷാധികാരി )ഹാരിസ് കോസ്മോസ് (ചീഫ് കോ. ഓർഡിനേറ്റർ ഓർഡിനേറ്റർ) ,ജിജു  കാർത്തിക പള്ളി. സഹദ് പുറക്കാട്, അൻസാരി പയ്യാമ്പലത്ത് . എന്നിവരണാണ് യു.എ ഇ നിന്നുള്ള വിമാനങ്ങൾ ചർട്ടേർഡ് ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് 

 ഒരൊറ്റ ദിവസം കൊണ്ട് 1500 ലധികം പേരാണ് എം ഡി എഫ് ലിങ്കിൽ പേര് രജിസ്റ്റർ ചെയ്തത്. ഇതിൽ രോഗികൾ, ഗർഭിണികൾ മറ്റ് പ്രയാസങ്ങൾ നേരിടുന്നവർ എന്നിങ്ങനെ തരം തിരിച്ചാണ് ആദ്യ വിമാനത്തിൽ പരിഗണന നൽകിയത്.

യു.എസ്സ് എ ,കനഡ ,ഓസ്ട്രലിയ ,മിഡ്ലിസറ്റ്, ബാഗ്ളൂർ, ചെന്നൈ ,അടക്കം മലബാർഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ മുപ്പതോളം വരുന്ന ചാപ്റ്ററുകളുടെ സഹകരണത്തോടെ' എം.ഡി.ഫ് നടത്തിയ കോവിഡ് കാല ഹെൽപ്പ് ലൈൻ നിരവധി കോവിഡ് രോഗികളക്കം ആയിരകണക്കിന് പ്രയാസമനുഭവിക്കുന്ന വർക്ക് സ്വന്തനമാകാൻ സാധിച്ചിട്ടുണ്ട് 

പിറന്ന നാട് പ്രവാസികൾ കൊപ്പം എന്ന ശിർഷകത്തിൽ എം.ഡി ഫ് രണ്ട് മാസക്കാലം നടത്തിയ ഓൺലൈൻ  വിഡിയോ ക്യാമ്പയിൻ എറെ ശ്രദ്ധ  നേടിയിട്ടുണ്ട്. എം. ഡി ഫ് 
കോവിഡ് റീച്ച് ടാസ് ഫോർസ് ചീഫ് കോർഡിനേറ്റർ ഷൗക്കത്തലി എരോത്തിൻ്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ സമുഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.  ഈ ക്യാമ്പയിനിലൂടെ പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നതടക്കം പ്രവാസികളുടെ പ്രശ്നങ്ങൾ, സർക്കാറുകളുടെ മുമ്പിൽ എത്തിക്കാൻ കഴിഞ്ഞു.

ലോകത്തെമ്പാടുമുള്ള മലബാറിലെ സാമുഹ്യ സംസ്ക്കാരിക രാഷ്ടിയ പ്രവർത്തകരെ  ഒരു കുടക്കീഴിൽ  അണി നിരത്തുന്ന  ഫോറമായിട്ടാണ് എം.ഡി ഫ് പ്രവർത്തിക്കുന്നത്.  മബാറിൻ്റെ വികസന വിഷയങ്ങൾ ത്വരിതപ്പെടുത്താൻ ശ്രമിക്കുകയാണ് മലബാർഡവലെപ്പ്മെൻറ് ഫോറത്തിൻ്റെ പ്രവർത്തന ലക്ഷ്യമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്രസമ്മേളനത്തിൽ എം.ഡി ഫ് പ്രസിണ്ടണ്ട് എസ് എ  അബുബക്കർ ജന:സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി,  ട്രഷറർ വി.പി സന്തോഷ് കുമാർ,  സെക്രട്ടറിമാരായ ഒ. കെ  മൻസൂർ, ഇസ്മായിൽ പുനത്തിൽ എന്നിവർ പങ്കെടുത്തു


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !