മലപ്പുറം: 'പ്രകൃതി മനുഷ്യന്റെ കവചം' എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ലഹരി നിർമാർജന സമിതി സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസര സംരക്ഷണ യജ്‌ഞത്തിന്റെ സംസ്ഥാന തല ഉത്ഘാടനം ലഹരി നിർമാർജന സമിതി സംസ്ഥാന പ്രസിഡണ്ട് പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ നിർവഹിച്ചു. പരിസരങ്ങളും ജല സംഭരണികളും ശുചീകരിക്കുക. ഫലവൃക്ഷങ്ങളും കാർഷിക വിളകളും നട്ടുപിടിപ്പിക്കുയും സംരക്ഷിക്കുകയും ചെയ്യുക, കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രത്യക പരസ്ഥിതി ബോധവൽക്കരണ പരിപാടികൾ ഓൺലൈൻ വഴി നടത്തുക തുടങ്ങിയ കർമ്മ പദ്ധതികളാണ് സമിതി ആവിഷ്കരിച്ചിരിക്കുന്നത്. ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞിക്കോമു മാസ്റ്റർ, ഓർഗനൈസിംഗ് സിക്രട്ടറി സൈഫുദ്ദീൻ വലിയകത്ത്, സിക്രട്ടറി ഷാജു തോപ്പിൽ, എൽഎൻഎസ് എംപ്ലോയീസ് വിംഗ് സംസ്ഥാന പ്രസിഡണ്ട് അടാട്ടിൽ മുഹമ്മദ് മാസ്റ്റർ, പ്രവാസിലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കോടിയിൽ, യൂത്ത് വിങ് ട്രഷറർ ഷാനവാസ് തുറക്കൽ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം മാസ്റ്റർ, മൂന്നിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ കുട്ടശ്ശേരി, അൻവർ സാദത്ത്, ഇസ്മായിൽ കാവുങ്ങൽ, സി പി സുബൈദ, ഹനീഫ ആച്ചാട്ടിൽ, കുഞ്ഞോൻ പി, നൗഷാദ് കെ വി പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !