സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് രോഗബാധയേറ്റ് മരിച്ചത്. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജിലായിരുന്നു മരണം സംഭവിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.
ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് ഹംസക്കോയ. മെയ് 21ാം തീയതി കുടുംബത്തോടൊപ്പം മുംബൈയില്‍ നിന്ന് തിരിച്ചെത്തിയതാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യക്കും മകനുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
ഹംസക്കോയ സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നെഹ്റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മോഹന്ബഗാന് താരവുമായിരുന്നു ഇദ്ദേഹം.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !