മക്ക: ഇത്തവണ ഹജ്ജ് ചെയ്യാനാവുക പതിനായിരം പേര്‍ക്ക് മാത്രം. എന്നാൽ ഹജ്ജ് കഴിയുന്നതോടെ ഹാജിമാർ മുഴുവൻ പേരും ഹോം ക്വാറന്റൈനില്‍ കഴിയണം. കൊവിഡ് പരിശോധനയില്‍ നെഗറ്റീവായവര്‍ക്ക് മാത്രമേ ഹജ്ജിനു അനുമതി ലഭിക്കൂ.
ഈ വർഷം രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായവർക്ക് മാത്രമാണ് ഹജ്ജിനു അനുമതി. റിയാദിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് സൗദി ഹജ്ജ് ഉംറ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അറുപത്തഞ്ചു വയസിനു താഴെയുള്ളവർക്ക് മാത്രമായിരിക്കും ഹജ്ജിനു അനുമതി നൽകുകയുള്ളൂവെന്ന് മന്ത്രി ഡോ: തൗഫീഖ് അൽ റബീഅയും വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചായിരിക്കും ഹജ്ജ് കർമ്മങ്ങൾ നടക്കുക. സമ്പർക്കം ഒഴിവാക്കിയുള്ള രീതിയിലായിരിക്കും ഹജ്ജ് കർമ്മങ്ങൾ നടക്കുക. രാജ്യത്തുള്ള വിദേശികളെ തിരഞ്ഞെടുക്കുന്നതിൽ ഓരോ രാജ്യക്കാരുടെയും എംബസിയുടെ സഹായം തേടും. ഹാജിമാരുടെ ആരോഗ്യ പുരോഗതി എല്ലാ ദിവസവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !