ജിദ്ദ: സൗദിയിൽ നാളെ മുതൽ ജന ജീവിതം സാധാരണ നിലയിലേക്ക്.
മന്ത്രാലയം നേരത്തെ ഏർപ്പെടുത്തിയ കർഫ്യു ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ മക്കഒഴികെയുള്ള സ്ഥലങ്ങളിൽ നാളെ രാവിലെ ആറു മണി മുതൽ പിൻവലിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉംറയും മദീന സിയാറത്തും തത്കാലം അനുവദിക്കില്ല. അന്താരാഷ്ട്ര വിമാന സർവീസും അതിർത്തികളിലൂടെയുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. 50 പേരിലധികമുള്ള ആൾകൂട്ടവും അനുവദിക്കില്ല. മാസ്‌ക് ധരിക്കുകയും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുകയും വേണം. മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്തെ മുഴുവൻ പ്രവർത്തനങ്ങളും സാധാരണ നിലയിലായിരിക്കുമെന്നു സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്‌തമാക്കി.മക്കയിൽ നാളെ മുതൽ രണ്ടാം ഘട്ട കർഫ്യൂ ഇളവുകൾ നിലവിൽ വരുന്നുണ്ട്. ഇതോടെ മസ്ജിദുകളിൽ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങൾ പുനഃരാരംഭിക്കുകയും ചെയ്യും.
ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും തുറക്കാം. പുരുഷന്മാരുടെ ബാര്‍ബര്‍ ഷോപ്പുകള്‍ നാളെ രാവിലെ ആറു മുതലാണ് തുറക്കുക. ബാര്‍ബര്‍ സ്ഥാപനം തുറക്കുന്ന സമയത്ത് കൃത്യമായ കോവിഡ് പ്രതിരോധ പ്രോട്ടോകോള്‍ പാലിക്കണമെന്ന് നഗരകാര്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. മാസ്കും, അണുമുക്ത ലായനിയും ഉപയോഗിക്കണം. പുറമെ, മുനിസിപ്പാലിറ്റി നല്‍കുന്ന ചട്ടങ്ങളും പാലിക്കണം. ലംഘിച്ചാല്‍ പിഴ ഈടാക്കി സ്ഥാപനങ്ങള്‍ അടപ്പിക്കും.
കളി സ്ഥലങ്ങളും സ്പോര്‍ട്സ് ക്ലബ്ബുകളും തുറക്കും. ജിമ്മുകളും നാളെ മുതല്‍ തുറക്കും.
കർഫ്യൂ പൂർണമായും അവസാനിക്കുമെങ്കിലും കൊറോണ വ്യാപനം തടയുന്ന കർശനമായ മുൻകരുതൽ, പ്രതിരോധ നടപടികൾ എല്ലാവരും പാലിക്കൽ നിർബന്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് ഭീമമായ തുക പിഴ അടക്കമുള്ള ശിക്ഷകൾ ലഭിക്കും. നിലവിൽ ദിനേന ആയിരക്കണക്കിന് പേർക്ക് വൈറസ് ബാധ കണ്ടെത്തുകയും ,മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയിൽ ശക്തമായ കരുതലോടെയാണ് രാജ്യം നിയന്ത്രണങ്ങൾ പിൻവലിക്കുന്നത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !