ജിദ്ദ: സൗദിയിലെ പ്രവാസികളുടെ യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അതിനു വേണ്ട നയനിലപാടുകളാണ് കൈക്കൊള്ളുകയെന്നും മന്ത്രി കെ.ടി. ജലീൽ. വിദേശത്തു നിന്നും വരുന്നവർ ഏതെങ്കിലുമൊരു പരിശോധന പൂർത്തിയാക്കി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തുക എന്നത് മാത്രമാണ് പുതിയ നിർദേശം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും,
പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് നിർബന്ധമാക്കിയ കോവിഡ് പരിശോധന സൗദിയിൽ നിന്നും മടങ്ങുന്നവർക്ക് യാതൊരു വിധ പ്രയാസവും സൃഷ്ടിക്കില്ലെന്ന് മന്ത്രിപറഞ്ഞു.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ‘ ഓൺലൈൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി മൂലം ലോകത്ത് എല്ലാവരും പ്രയാസത്തിൽ ആണ്. കേരളത്തിലും സ്ഥിതി മറിച്ചല്ല. പ്രവാസികൾ ക്ഷമയോടെ കാത്തിരിക്കണം. മടക്കയാത്ര അൽപ്പം നീണ്ടാലും കോവിഡ് വ്യാപനം ഉണ്ടാവാതിരിക്കാൻ ജാഗ്രതയും സൂക്ഷമതയും ഉണ്ടാവേണ്ടതുണ്ട്. സൗദിയിൽ പുതിയ നിബന്ധന എങ്ങനെ നടപ്പാക്കാൻ പറ്റും എന്നത് പരിശോധിച്ചുവരികയാണ്.
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റാപ്പിഡ് ടെസ്റ്റിനോ മറ്റോ ഉള്ള സാധ്യത ആരാഞ്ഞുവരികയാണ്. ഒരുനിലക്കും സർക്കാരിെൻറ തീരുമാനം നടപ്പാക്കാൻ പറ്റാത്ത ഒരു സാഹചര്യമാണെങ്കിൽ അക്കാര്യം അപ്പോൾ ആലോചിച്ചു തീരുമാനിക്കും.
ഗർഭിണികളും 60 വയസിന് മുകളിലുള്ളവരും കുട്ടികളുമെല്ലാം കൂടുതലായി ഗൾഫ് നാടുകളിൽ നിന്നും മടങ്ങുന്നവരിൽ ഉണ്ട്. ഇവരോടൊപ്പം കോവിഡ് ബാധിതരും ഒന്നിച്ചു യാത്ര ചെയ്താൽ അത് അപകടമാണ്. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം യാത്ര അനുവദിക്കുന്നതിലൂടെ ഇത് ഒരു പരിധിവരെ കുറക്കാൻ സാധിക്കും.
യാത്രക്കാർ കോവിഡ് പരിശോധനക്ക് പകരം പി.പി.ഇ കിറ്റുകൾ ധരിച്ചു ചെയ്യുന്നത് മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വിദഗ്ധ ഡോക്ടർമാരുടെ ഉപദേശങ്ങൾ ഉണ്ടെന്നും അത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് മൂലം മരിച്ചവർക്ക് ധന സഹായം പ്രഖ്യാപിച്ചിട്ടില്ല. അതു പ്രഖ്യാപിക്കുമ്പോൾ ഗൾഫിൽ മരിച്ചവരേയും പരിഗണിക്കുമെന്ന് ചോദ്യത്തിനുത്തരമായി മന്ത്രി പറഞ്ഞു.
ലോകം മുഴുവൻ അസാധാരണ പ്രതിസന്ധിയെയാണ് നേരിടുന്നതെന്നും അതിന്റെ ഭാഗമായുള്ള ബുദ്ധിമുട്ടുകളും കെടുതികളും എല്ലാ രാജ്യങ്ങളിലുമുണ്ടെന്നും ഈ ദുരിത കാലത്തെ നേരിടാൻ അല്പം ക്ഷമ കാണിക്കാൻ നാമെല്ലാവരും തയാറാകണമെന്നും മന്ത്രി പറഞ്ഞു. .
കോവിഡ് പരിശോധന നിർബന്ധമാക്കിയ ആദ്യ ഉത്തരവിൽ ൾഫ് നാടുകളിൽ നിന്നും വരുന്ന പ്രവാസികളെ കുറിച്ച് മാത്രമാണ് പറഞ്ഞിരുന്നതെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനിറക്കിയ വിവാദ ഉത്തരവിൽ ഗൾഫ് നാടുകളിൽ നിന്നുള്ള വിമാനങ്ങൾക്ക് മാത്രമാണ് നിബന്ധന എന്നാണ് പറഞ്ഞിരിക്കുന്നതെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ച പ്പോഴായിരുന്നു തനിക്കിതറി യില്ലായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചത്.
ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ജലീൽ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും മുസ്തഫ പെരുവള്ളൂർ നന്ദിയും പറഞ്ഞു. പി.എം. മായിൻകുട്ടി, അബ്ദുറഹ്മാൻ തുറക്കൽ, കബീർ കൊണ്ടോട്ടി, സുൽഫിക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, നാസർ കരുളായി, മൻസൂർ എടക്കര, ബിജുരാജ് രാമന്തളി, പി കെ സിറാജ്, ഹാഷിം കോഴിക്കോട് എന്നിവർ സംബന്ധിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !