വ്ത്യസ്തങ്ങളായ പ്രൊമോ വീഡിയോകൾ കൊണ്ട് റിലീസിന് മുമ്പേ ശ്രദ്ധ നേടിയ "മൂന്നാമത്തെ വിസിൽ " ഷോർട്ട് ഫിലിം റിലീസിങ്ങിന് തയ്യാറായി .
വ്യത്യസ്തങ്ങളായ പ്രൊമോ വീഡിയോകൾ കൊണ്ട് റിലീസിന് മുമ്പേ ശ്രദ്ധ നേടിയിരിക്കുകയാണ് "മൂന്നാമത്തെ വിസിൽ " ഷോർട്ട് ഫിലിം. കഥാപാത്രങ്ങൾ സ്വയം ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങൾ കോർത്തിണക്കി ക്യാമറാമാൻ ഇല്ലാതെയാണ് ചിത്രമൊരുങ്ങുന്നത്.
ചിത്രത്തിൽ കഥാപാത്രങ്ങളല്ലാത്തവരുടെ രസകരമായ സംസാര ശകലങ്ങൾ കൂട്ടിയിണക്കിയ പ്രോമോ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതാണ് ലഭിച്ചത് .
ലോക് ഡൗൺ പശ്ചാത്തലത്തിൽ പാചകവും കോവിഡ് വിമുക്തിയും ആരോഗ്യ രംഗത്തെ സേവനവും കരുതലുമെല്ലാം പശ്ചാത്തലമാകുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് സ്ത്രീകളും കുട്ടികളുമടക്കമുള്ള അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളാണ്. ഫാറൂഖ് കിഴക്കയിൽ, അഫീസ് കുന്നംപുള്ളി, സുമേഷ് കൈപ്പട, മേഘ, ഫൈസൽ അയിരൂർ, ലത്തീഫ് കൊട്ടിലുങ്ങൽ, മഞ്ജു , സുജീർ മരക്കാത്തേൽ, അമൽ ജോസ്, അഷറഫ് ചുള്ളിയിൽ, ഷബീർ ബാബു, നിശൂർ തുടങ്ങിയവർ വേഷമിടുന്നു.
ജംഷിദ് പനമ്പാട് സംവിധാനവും ഷിജു പുൽപള്ളി നിർമ്മാണവും റഫീസ് മാറഞ്ചേരി കഥയും തിരക്കഥയും നിർവഹിച്ച മൂന്നാമത്തെ വിസിലിൻറെ എഡിറ്റർ ഷാജി തയ്യിലാണ്. ജൂൺ അവസാന വാരം ഓറഞ്ച് മീഡിയ യൂട്യൂബ് ചാനലിലും മറ്റു പ്രമുഖ ചാനലിലും ഷോർട്ട് ഫിലിം റിലീസ് ചെയ്യും.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !