കോഴിക്കോട്: ആപ്പ്ളിക്കേഷന്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ റിച്ചാര്‍ജ് ചെയ്ത് യുവാവിന് നഷ്ടമായത് 14,400 രൂപ. ഏലത്തൂര്‍ പുതിയ ശ്രീരാഗത്തില്‍ ഷിബുവിനാണ് പണം നഷ്ടമായത്. ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 599 രൂപയ്ക്ക് ഷിബു ഫോണ്‍ ചാര്‍ജ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് 81,40 രൂപയുടെ ചെക്ക് ബാങ്കില്‍ നല്‍കിയപ്പോള്‍ അക്കൗണ്ടില്‍ മതിയായ തുകയില്ലെന്നും പിഴതുകയായി 590 രൂപ നല്‍കണമെന്നും ബാങ്ക് അറിയിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജൂണ്‍ 16 മുതലുള്ള ദിവസങ്ങളില്‍ 400,800.1400 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപ നഷ്ടപ്പെട്ട വിവരം ഷിബുവിനു മനസ്സിലായത്. അതേസമയം, ഫോണിലെ ഒ ടി പി നമ്ബറും എടി എം കാര്‍ഡിന്റെ നമ്ബറും താന്‍ മാറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്നാണ് ഷിബു പറയുന്നത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !