വളാഞ്ചേരി കോഴിക്കോട് റോഡിൽ ക്വാറൻ്റയ്ൻ സെൻൻ്റെറായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ലോഡ്ജിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു .കോവിഡ് +ve സ്ഥിരീകരിച്ചിരുന്ന ഒരാളെ ശനിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.(മീഡിയ വിഷൻ ന്യൂസ്) പരിശോധന നടത്തിയതിൽ ഒരാൾക്ക് കൂടി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇയാളെ ബുധനാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയത്. വിദേശത്തുനിന്ന് എത്തി വളാഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ ക്വാറൻ്റയ്നിൽ കഴിഞ്ഞിരുന്ന 18 പേരിൽ 2 പേർക്കാണ് കോവിഡ് +ve സ്ഥിരീകരിച്ചത്.
16 പേർക്ക് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. തുടർന്ന് ഇവരെ വീട്ടിലേക്ക് അയച്ചിരുന്നു. (മീഡിയ വിഷൻ ന്യൂസ്)
പരിശോധന ഫലം കാത്തിരുന്ന അവശേഷിച്ച തൃശൂർ സ്വദേശിക്കാണ് കോവിഡ് +ve സ്ഥിരീകരിച്ചത് . ഇയാളെയാ ണ് ഇന്ന് ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് .ക്വാറൻ്റയ്ൻ കേന്ദ്രമായിരുന്ന സ്വകാര്യ ലോഡ്ജിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോഡ്ജ് (മീഡിയ വിഷൻ ന്യൂസ്) അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് ബ്ലോക്ക് ഓഫീസ് ഉദ്യോഗസ്ഥർ മീഡിയ വിഷനോട് പറഞ്ഞു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !