അക്ഷയ കേന്ദ്രം വഴി 10,000 രൂപ സൗജന്യ സഹായമെന്ന് പ്രചാരണം; വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിയെന്ന് അക്ഷയ പ്രൊജക്‌ട് ഡയറക്ടര്‍

0

സര്‍ക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങളുടെ വിവരങ്ങള്‍ അക്ഷയ സംസ്ഥാന / ജില്ലാ ഓഫീസ് വഴി പ്രസിദ്ധപ്പെടുത്തുന്നതാണെന്നും ഐ.ടി. മിഷന്‍ 

തിരുവനന്തപുരം | കേരളത്തിലെ അക്ഷയ ഇ കേന്ദ്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി 10,000 രൂപ വീതം ധനസഹായം നല്‍കുന്നു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ തോതില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. വാര്‍ത്ത കണ്ട് നിരവധി പേര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തുന്നതുവഴി അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമൈന്ന് അക്ഷയ പ്രൊജക്റ്റ് ഡയറക്ടര്‍ അറിയിച്ചു.
ഇത്തരം അടിസ്ഥാനരഹിതമായ വ്യാജവാര്‍ത്തകള്‍ കണ്ട് വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴിയോ പത്രമാധ്യമങ്ങള്‍ വഴിയോ അറിയിപ്പ് നല്‍കുന്നതായിരിക്കുമെന്നും അദ്ദേഹം അറിച്ചു.

Akshaya center to campaign for Rs 10,000 free Akshaya project director says legal action against fake news  


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !