തിരുവനന്തപുരത്ത് കൊറോണ വ്യാപനം വര്‍ധിക്കുന്നതിനിടെ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പ്രാഥമിക ചികിത്സ കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തലസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം ആയിരത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം .സര്‍ക്കാര്‍ മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും രോഗികളെക്കൊണ്ട് നിറഞ്ഞു. മൂന്നാം ഘട്ട കൊറോണ വ്യാപനത്തിലാണ് ജില്ല. സമൂഹ വ്യാപനമാണ് അടുത്ത ഘട്ടം.
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും അതിനോട് അനുബന്ധിച്ചുള്ള കോംപ്ലക്‌സും കണ്‍വന്‍ഷന്‍ സെന്ററും ഉള്‍പ്പെടെയുള്ള മേഖലയിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് അടിയന്തര പരിഹാരമായാണ് ഗ്രീന്‍ഫീല്‍ഡില്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയാറാക്കുന്നത്. 500 മുതല്‍ 750 പേരെ വരെ ഒരേസമയം ഉള്‍ക്കൊള്ളിക്കാവുന്ന വിധത്തിലാണ് ഈ സംവിധാനം ഒരുക്കുന്നതെന്നാണ് വിവരം. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെയായിരിക്കും ഇവിടെ ചികിത്സിക്കുക. ദിവസേന രണ്ട് തവണ ഡോക്ടര്‍മാരെത്തി പരിശോധന നടത്തുന്നതാണ്.
തിരുവനന്തപുരത്ത് കൊറോണ ബാധിതരുടെ എണ്ണം കുതിക്കുകയാണ്. കഴിഞ്ഞ ദിവസം 157 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 130 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ദിവസേന 100ല്‍ അധികം രോഗികള്‍ വരുന്ന സാഹചര്യത്തിലാണ് പ്രതിരോധ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നത്. പൂന്തുറയിലും ബീമാപള്ളിയിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !