പെരിന്തൽമണ്ണ: കൊവിഡ് പരിശോധന ഊർജ്ജിതം ആക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്രവ സാമ്പിളുകൾ എടുക്കുന്നതിന് കൂടുതൽ കേന്ദ്രങ്ങളിൽ സജ്ജീകരണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി താലൂക്ക് ആശുപത്രികൾ (പൊന്നാനി ടി.ബി.ക്ലിനിക്ക്) എന്നിവിടങ്ങളിലാണ് സ്രവ സാമ്പിളുകൾ എടുക്കുന്നതിന് പുതുതായി സൗകര്യം ഒരുക്കിയിട്ടുള്ളത്.
പുതിയ കേന്ദ്രങ്ങളിലേക്ക് നോഡൽ ഓഫീസർമാരെയും ജീവനക്കാരെയും നിയോഗിക്കുകയും സാമ്പിളുകൾ എടുക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മുഴുവൻ ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകി. 15 ആരോഗ്യ ബ്ലോക്കുകളുടെയും കീഴിലുള്ള ഒരു ആശുപത്രി വീതം സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുന്നതിന് ആവശ്യമായ സൗകര്യവും ഒരുക്കി വരികയാണെന്ന് ഡി.എം.ഒ അറിയിച്ചു. കാളികാവ് സഫ ആശുപത്രി, മുട്ടിപ്പാലം സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും സ്രവസാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുന്നുണ്ട്. നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സാമ്പിളുകൾ എടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നത്. നിരീക്ഷണത്തിലുള്ളവരുടെയും പരിശോധന ആവശ്യമുള്ളവരുടെയും എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആശുപത്രികളിൽ സൗകര്യം ഒരുക്കിയത്
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !