സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് മന്ത്രി കെ.ടി. ജലീലിനെ വിളിച്ചത് നിരവധി തവണ. സ്വപ്ന സുരേഷിനെ ജലീല്‍ വിളിച്ചതിന്‍റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍ രേഖകളില്‍ നിന്നാണ് വിളിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വന്നത്. മണിക്കൂറുകളോളമാണ് ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണം തുടര്‍ന്നതെന്നാണ് ലഭിക്കുന്ന തെളിവുകള്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സരിത്തും നിരവധി തവണ ബന്ധപ്പെട്ടതായി തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇതിന് മുമ്പ് എം ശിവശങ്കരന്‍ മൂന്ന് തവണ വിളിച്ചെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണറെയാണ് ശിവശങ്കരന്‍ മൂന്ന് തവണയും വിളിച്ചത്. ആദ്യ കോള്‍ മുന്നര മിനിറ്റ് ആയിരുന്നെന്നും കേസ് അട്ടിമറിക്കാന്‍ ശിവശങ്കരന്‍ ശ്രമിച്ചതിനുള്ള ഡിജിറ്റല്‍ തെളിവാണിതെന്നും കസ്റ്റംസ് പറഞ്ഞു. നിലവില്‍ ശിവശങ്കര്‍ തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലെത്തി ചോദ്യം ചെയ്യലിന് ഹാജരായിരിക്കുകയാണ്.
Source: Mediaone
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !