സ്വര്‍ണക്കടത്ത് കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനെ ബാധിച്ചു : അന്വേഷണം പ്രഖ്യാപിച്ച്‌ യുഎഇ

0

സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അന്വേഷണഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.

നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസായതിനാല്‍ കോണ്‍സുലേറ്റിന്‍റെ തന്നെ സല്‍പ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച്‌ കൊണ്ടാണ് യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായി വളരെ നല്ല നയതന്ത്രബന്ധമുള്ള യുഎഇ അത് തുടരുമെന്നും ഇന്ത്യയിലെ യുഎഇ സ്ഥാനപതി അഹ്മദ് അല്‍ ബന്ന പറഞ്ഞു.

സാധാരണ സ്വര്‍ണക്കടത്ത് കേസുകളില്‍ യുഎഇ നേരിട്ട് അന്വേഷണം പ്രഖ്യാപിക്കാറില്ല. എന്നാല്‍ റോ അടക്കമുള്ള രഹസ്യാന്വേഷണ ഏജന്‍സികളും യുഎഇ അധികൃതരുമായി സഹകരണം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് നയതന്ത്രചാനലുകള്‍ വഴി നടന്ന സ്വര്‍ണക്കടത്തായതിനാലും ഇന്ത്യയിലെ യുഎഇ കോണ്‍സുലേറ്റിന്‍റെ തന്നെ പേര് കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതായതിനാലുമാണ് യുഎഇ തന്നെ നേരിട്ട് അന്വേഷണം നടത്തുന്നത്.

ഡിപ്ലോമാറ്റിക്ക് ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി. ഇന്ത്യ - യുഎഇ നയതന്ത്രബന്ധത്തെ ബാധിക്കാത്ത തരത്തില്‍ വേണം അന്വേഷണ ഏജന്‍സികള്‍ക്ക് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍. ഈ സാഹചര്യത്തില്‍ യുഎഇ സര്‍ക്കാരിന്‍റെ സഹകരണപ്രഖ്യാപനം ഏജന്‍സികള്‍ക്കും ആശ്വാസമാണ്.


find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !