തിരുവനന്തപുരം: സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനിടയില്‍ കിം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് തലസ്ഥാനത്ത് വീണ്ടും ആശങ്കയുണ്ടാക്കുന്നു. തൈക്കാട് കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ പൊഴിയൂര്‍ സ്വദേശിക്കും കരമനയില്‍ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷണം ഉണ്ടായിരുന്നതിനാല്‍ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിയത്. അതിനാല്‍ കരമന പരീക്ഷ എഴുതിയ മറ്റുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. പൊഴിയൂര്‍ സ്വദേശിക്കൊപ്പം പരീക്ഷ വിദ്യാര്‍ത്ഥികളുടെ പട്ടിക പ്രവേശന പരീക്ഷാ കമീഷണര്‍ ആരോഗ്യവകുപ്പിന് കൈമാറി. ഈ വിദ്യാര്‍ത്ഥികളെ മുഴുവന്‍ നിരീക്ഷണത്തിലാക്കും. ട്രിപ്പിള്‍ ലോക് ഡൗണിനിടെ തിരുവനന്തപുരത്ത് പ്രവേശന പരീക്ഷ നടത്തിയത് വന്‍ വിവാദമായിരുന്നു. പരീക്ഷ കഴിഞ്ഞ് പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നില്‍ വലിയ ആള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു. ഇതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് അടക്കം രംഗത്ത് എത്തുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. 2039 രോഗികളാണ് തിരുവനന്തപുരത്ത് ചികിത്സയിലുള്ളത്. ഇതില്‍ 93 ശതമാനം പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !