മെറിന്‍ ആശുപത്രിയില്‍ നിന്നു ജോലി ചെയ്‌തുമടങ്ങുമ്ബോഴാണ് അരുംകൊല. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍ക്കിങ് സ്ഥലത്തുവച്ചാണ് കൊല നടക്കുന്നത്. കാറിലെത്തിയ ഫിലിപ്പ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിവേല്‍പ്പിച്ചു. അതിനുശേഷം വാഹനം കയറ്റി കൊലപ്പെടുത്തു. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല നടത്തിയ ശേഷം ഭര്‍ത്താവ് ഫിലിപ്പ് ഉടന്‍ തന്നെ കാറോടിച്ച് രക്ഷപ്പെട്ടു. പിന്നീട് സ്വയം കുത്തിമുറിവേല്‍പ്പിച്ച നിലയില്‍ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന്‍ കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി.
കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍വച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായി. അതിനുശേഷം മെറിനെ കൂട്ടാതെ ഫിലിപ്പ് അമേരിക്കയിലേക്ക് പോയി. പിന്നീട് മെറിന്‍ തനിച്ച് യുഎസിലേക്ക് പോകുകയായിരുന്നു. രണ്ട് വയസുള്ള മകളെ തന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് മെറിന്‍ യുഎസിലേക്ക് പോയത്. യുഎസിലെത്തിയ മെറിന്‍ ജോലിയ്‌ക്ക് പ്രവേശിക്കുകയും ചെയ്‌തു. മയാമി കോറല്‍ സ്പ്രിങ്‌സ് ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ഭര്‍ത്താവ് മെറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റതായാണ് റിപ്പോര്‍ട്ട്. ഫിലിപ്പ് വെളിയനാട് സ്വദേശിയാണ്. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !