ദുബായ്: ഓഗസ്റ്റ് മുതല്‍ എല്ലാ അവധി ദിവസങ്ങളിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രണ്ടു മണിക്കൂര്‍ വീതം തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍. അടിയന്തര ആവശ്യങ്ങള്‍ മാത്രമാണ് അവധി ദിവസങ്ങളില്‍ പരിഗണിക്കുക.
ഓഗസ്റ്റ് ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയാണ് എല്ലാ അവധി ദിവസങ്ങളിലും രണ്ട് മണിക്കൂര്‍ വീതം കോണ്‍സുലേറ്റ് തുറന്ന് പ്രവര്‍ത്തിക്കുക. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയാഴ്ചയും ശനിയാഴ്ചയും കോണ്‍സുലേറ്റ് തുറക്കും. രാവിലെ എട്ട് മണി മുതല്‍ 10 വരെയാണ് സേവനമുണ്ടാകുക. പാസ്പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, വിസ, മറ്റ് അടിയന്തര ആവശ്യങ്ങള്‍ എന്നിവയാണ് ഈ ദിവസങ്ങളിലെ സേവനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദിക്ക് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എന്‍ട്രി വിസാ കാലാവധി നീട്ടുന്ന നടപടികള്‍ പൂര്‍ത്തിയായി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !