മക്ക: ഹജ്ജിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്കിൽ കയറിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണ്ടത്. സൗദിയിലെ വിദേശികൾക്കാണ് രജിസ്‌ട്രേഷൻ ആരംഭിച്ചത്.
ഹജ്ജിന് മുന്നോടിയായി 14 ദിവസവും ഹജ്ജിന് ശേഷം 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.
മുന്പ് ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജ് ചെയ്യാനാകില്ല. കോവിഡ് പ്രശ്നങ്ങള്‍ നില നില്‍ക്കുന്നതില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ശ്വാസ പ്രശ്നങ്ങള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് അവസരമുണ്ടാകില്ല. മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയാകും പതിനായിരം ഹാജിമാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ആദ്യ ഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്തിമ പട്ടിക പിന്നീട് തയ്യാറാക്കും. ഓരോ രാജ്യങ്ങളുടേയും എംബസിയുമായി ചേര്‍ന്നാകും പട്ടിക തയ്യാറാക്കുക.
ഇന്ന് മുതല്‍ ഈ മാസം പത്ത് (ദുല്‍ഖഅ്ദ 19)വരെയാണ് അവസരമുള്ളതെന്ന് ഹജ് മന്ത്രാലയം അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !