കോഴിക്കോട് സ്വദേശിയായിരുന്ന പ്രൊഫ. റെയ്നോൾഡ് ഫാറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.
മലയാളി പ്രവാസികൾക്കിടയിൽ ഇംഗ്ലീഷ് ആശയ വിനിമയ പാടവം വളർത്തിയെടുക്കാൻ വേണ്ടി രൂപീകരിക്കപ്പെട്ട 'ജിദ്ദ സ്പീക്കേഴ്സ് ഫോറത്തിൽ 'അദ്ദേഹം സജീവ സാന്നിധ്യവും മാർഗ ദർശിയുമായിരുന്നു. അദ്ദേഹത്തിന്റെ 'മൈൻഡ് യുവർ ലാംഗ്വേജ് 'എന്ന പരിപാടി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുമ്പോൾ ഉണ്ടാവാറുള്ള തെറ്റുകൾ തിരുത്താനും ശരിയായ ഇംഗ്ലീഷ് ഭാഷ പഠനത്തിനും ഏറെ സഹായകമായിരുന്നു.
ജിദ്ദയിലെ വിവിധ മത - സാമൂഹ്യ - സാംസ്‌കാരിക സംഘടനകളുമായി പ്രൊഫ. റെയ്‌നോൾഡിനു നല്ല ബന്ധം ഉണ്ടായിരുന്നു. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ ആയിരുന്നപ്പോഴും സോഷ്യൽ മീഡിയ വഴി പ്രവാസികളുമായുള്ള ബന്ധം അദ്ദേഹം നിലനിറുത്തിയിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ സോഷ്യൽ മീഡിയയിൽ പോസ്റ്റും കമ്മന്റും ഇട്ട അദ്ദേഹത്തിന്റെ മരണം പ്രവാസികൾക്ക് അവിശ്വസനീയം ആയിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് ഗുരുനാഥന്റെ അകാല വേർപാട് പ്രവാസികളിൽ ഉണ്ടാക്കിയ മനോ വിഷമം മാറിയിക്കിട്ടാൻ ദിവസങ്ങളെടുക്കും. തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥൻ ഓര്മയായെങ്കിലും അദ്ദേഹം പകർന്നു നൽകിയ അറിവ് തങ്ങളിലൂടെ ജീവിക്കുമെന്ന് പ്രവാസികൾ പറയുന്നു. പ്രവാസി സംഘടനകളും പ്രൊഫ. റെയ്‌നോൾഡിന്റെ നിര്യാണത്തിൽ അനുശോചന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !