മലപ്പുറം : ഡെപ്യൂട്ടി തഹസില്‍ദാരായി പ്രമോഷന്‍ ലഭിച്ച പാണക്കാട് വില്ലേജ് ഓഫീസര്‍ കോമു കമറിന് പാണക്കാട് വില്ലേജ് ഓഫീസ് വികസന സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പാണക്കാട് വില്ലേജ് ഓഫീസിനെ ജനകീയമാക്കി മാറ്റി സാധാരണക്കാര്‍ക്ക് വേണ്ട കാര്യങ്ങള്‍ യാതൊരു കാലതാമസവും വരുത്താതെ നടപ്പില്‍ വരുത്തി ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയായിരുന്നു കോമു കമറെന്ന് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു.ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് പരി ഉസ്മാനും , ലൈഫ് കെയര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉപഹാരം പി. കെ. സംജീറും, പാണക്കാട് ഏരിയ കുടുംബശ്രീയുടെ ഉപഹാരം കെ പി മായയും സി. സുജാത, ശൈലജ എന്നിവരും ചേര്‍ന്നു നല്‍കി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പരി ഉസ്മാന്‍ സ്വാഗതവും മുനിസിപ്പല്‍ കൗണ്‍സിലര്‍ സജീര്‍ നന്ദിയും പറഞ്ഞു. സ്വീകരണത്തിന് വില്ലേജ് ഓഫീസര്‍ കോമു കമര്‍ മറുപടി പ്രസംഗം നടത്തി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് , കൗണ്‍സിലര്‍മാരായ മറിയുമ്മ ഷെരീഫ്, റിനീഷ, ടി ടി സൈനബ, സുനിത ചെമ്പ്രേരി, ബുഷ്‌റ സക്കീര്‍, ഉമ്മര്‍ എന്നിവരും ഖലീല്‍ കളപ്പാടന്‍, നൗഷാദ് കളപ്പാടന്‍, ശിഹാബ് വരിക്കോടന്‍, പാലസ് മൊയ്തീന്‍കുട്ടി ഹാജി പങ്കെടുത്തു
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !