ചങ്ങനാശ്ശേരിയില്‍ മാസ്ക് ധരിക്കാതെ പോലീസുമായി തര്‍ക്കിച്ച പാസ്റ്റര്‍ക്കെതിരെ കേസ്. ചങ്ങനാശ്ശേരി പോലീസാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം ആണ് കേസ്.
കൊല്ലം മയ്യനാട് സ്വദേശി ആണ് തങ്കച്ചന്‍. മാസ്ക് ധരിക്കാതെ റോഡിലിറങ്ങിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലീസുമായി പാസ്റ്റര്‍ തര്‍ക്കിച്ചത്. മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച പാസ്റ്റര്‍ 'വിശ്വാസത്തെ പ്രതി മാസ് ധരിക്കയില്ലെന്ന്' ആവര്‍ത്തിക്കുകയായിരുന്നു.
റോഡില്‍ പൊലീസുമായി തര്‍ക്കിക്കുന്ന പാസ്റ്ററുടെ ദൃശ്യങ്ങള്‍ വൈറലാണ്. തന്റെ വിശ്വാസത്തില്‍ മാസ്ക് ധരിക്കാന്‍ പാടില്ലെന്നും മരണഭയമില്ലെന്നുമായിരുന്നു പാസ്റ്ററുടെ വാദം.
രാജ്യത്തെ നിയമങ്ങള്‍ പാലിക്കില്ലന്നും പാസ്റ്റര്‍ പറയുന്നുണ്ടായിരുന്നു. ഇതിനെതിരേയും കേസെടുത്തിട്ടുണ്ട്. കൊവിഡില്‍ നിന്ന് സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്കും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !