രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. 475 പേര്‍ ഇന്നലെ മരിച്ചു.
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നു. ഇതില്‍ 4,95,513 പേര്‍ രോഗമുക്തി നേടി. 2,76,685 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 21,604 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 2.30 ലക്ഷം കടന്നു. 9667 പേര്‍ മരിച്ചു. 1.27 ലക്ഷം പേര്‍ രോഗമുക്തി നേടി. 93,673 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. തമിഴ്‌നാട്ടില്‍ 1,26, 581 പേര്‍ക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 78,161 പേര്‍ രോഗമുക്തി നേടി. 46,655 പേര്‍ ചികിത്സയിലുണ്ട്. 1765 പേര്‍ മരിച്ചു
ഡല്‍ഹിയില്‍ 1,07,051 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 82,226 പേര്‍ രോഗമുക്തി നേടി. 21,567 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. 3258 പേര്‍ മരിച്ചു
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !