കോവിഡ് കാലത്ത് അജ്മാനിൽ നിസ്വാർത്ഥ സേവനം നടത്തിയ സന്നദ്ധ പ്രവർത്തനകരെ അജ്‌മാൻ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു

0

അജ്‌മാൻ: കോവിഡ് കാലത്ത് അജ്മാനിൽ നിസ്വാർത്ഥ സേവനം നടത്തിയ സന്നദ്ധ പ്രവർത്തനകരെ  അജ്‌മാൻ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി  ആദരിച്ചു . അജ്‌മാൻ കെഎംസിസി കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് മദനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി “ആദരം 2020” ചടങ്ങ് UAE കെഎംസിസി നാഷണൽ ജനറൽ സെക്രട്ടറി  നിസാർ തളങ്കര സാഹിബ്  ഉദ്‌ഘാടനം ചെയ്തു.
യു എ ഇ കെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട നിസാർ തളങ്കരയ്ക്ക് ദുബയ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉപഹാരം സമർപ്പിച്ചു . * *അജ്‌മാൻ കെഎംസിസി സംസ്ഥാന പ്രസിഡന്റ്  സൂപ്പി പാതിരപ്പറ്റയ്ക്ക് നിസാർ തളങ്കര ഉപഹാരം സമർപ്പിച്ചു . 

കോവിഡ് കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിച്ച  ഫൈസൽ കരീം ,റസാഖ് വെളിയംകോട് , അഷ്‌റഫ്‌ നീർച്ചാൽ, നൗഫൽ കരിമ്പ,റഷീദ് തിക്കോടി,റസാഖ് കെ പി ,സിഎം ഹംസ ചെറുമോത്ത് ,ലത്തീഫ്‌ മുക്കം,റമീസ് കാര്യത്ത് , മുഹമ്മദ് നൊച്ചിയിൽ , ഷംനാസ് കണ്ണൂക്കര ,മുസ്തഫ നാദാപുരം  എന്നിവർക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രശസ്തി പത്രവും മോമെന്റോയും നൽകി ആദരിച്ചു . ഷിഹാബ് തങ്ങൾ അനുസ്മരണ ഗാനം ആലപിച്ചു ജന മനസ്സ് കീഴടക്കിയ അർഷിന ചെറുമോത്തിന്  ജില്ലാ കമ്മിറ്റി ഉപഹാരം നൽകി .എസ് പി മുഹമ്മദ് , സാലിഹ് സി എച്, ഇബ്രാഹിം കുട്ടി കിഴിഞ്ഞാലിൽ, 
ഇസ്മായിൽ എമിറേറ്റ്സ് ,സിറാജ് വേളം ,സാദിഖ് ചെറുമോത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു . 
അജ്‌മാൻ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ സി കെ അൻവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു .സിദ്ധീഖ് ആടിയേരി സ്വാഗതവും അസീസ് വെള്ളിലാട്ട് നന്ദിയും പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !