കനലെരിയും ചുടുമണ്ണിൽ തൊഴിലാളികൾക്ക് കൈത്താങ്ങായി റാക്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌

0

റാസൽഖൈമ: അസഹ്യമായ ചൂടിൽ പുറം മേഖലയിൽ ജോലിയിൽ ഏർപ്പെടുന്ന വിവിധ ദേശക്കാരായ നിർധരരായ തൊഴിലാളികൾക്ക് കൈത്താങ്ങായി റാക്‌ കമ്മ്യൂണിറ്റി പോലീസിന്റെ സഹകരണത്തോടെ റാക്‌ എസ്‌ കെ എസ്‌ എസ്‌ എഫിന്റെ "തൊഴിലാളികൾക്ക് ഒരു കൈത്താങ്ങ്"എന്ന പരിപാടി ഏറെ ശ്രദ്ധേയമായി, പരിപാടിയിൽ വിവിധ ഭക്ഷണവിഭവങ്ങൾ അടങ്ങിയ 250ൽ പരം കിറ്റുകൾ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ വിതരണം ചെയ്തു.  പരിപാടിയിൽ കേണൽ  ഡോക്ടർ റാഷിദ് സൽഹദി, മേജർ റാഷിദ്‌ ബിൽഹൂൻ, കാപ്റ്റൻ ഹസ്സൻ അൽ അവാദി, കാപ്റ്റൻ സൈനബ് യഹ്‌യ മുഹമ്മദ്‌ ബർഖ് എന്നിവർ അതിഥികളായിരുന്നു. 

യുഎഇയുടെ വിദേശികളിൽ ഇത്തരം കാരുണ്യ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സമൂഹം എന്നും മുൻപന്തിയിൽ ആണെന്നും അവർ ഇതര  രാഷ്ട്രക്കാർക്ക് എന്നും മാതൃകയാണെന്നും റാക്‌ സത്യധാര  അതിന് നല്ലൊരു ഉദാഹരണമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മേജർ റാഷിദ് ബിൽഹൂൻ  പറഞ്ഞു. 

 ആവശ്യ ഘട്ടങ്ങളിൽ സമൂഹത്തിലേക്ക് ഇറങ്ങി ഇത്തരം നന്മകൾ ചെയ്യുന്നത് ഒരു ഇബാദത്ത്  ആണെന്നും ഇത് പ്രവാചകന്റെ തിരു ചര്യയാണെന്നും  സ്വാഗതപ്രസംഗത്തിൽ എസ്‌ കെ എസ്‌ എസ്‌ എഫ്‌  സീനിയർ വൈസ്പ്രസിഡന്റ്  ശാക്കിർ  ഹുദവി പറഞ്ഞു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഉമർ സലിം വെങ്ങാട്‌ വിഖായ അംഗങ്ങൾക്കുള്ള നിർദ്ദേശങ്ങൾ നൽകി.
 പ്രസിഡണ്ട് യാസീൻ തങ്ങൾ, ട്രഷറർ ഫൈസൽ പുറത്തൂർ, റഫീഖ് ഫൈസി,  അൻവർ സ്വാദിഖ്,  വിഖായ കൺവീനർ ഹസൈനാർ,   മുസ്തഫ റാക്‌ പോലീസ്‌, അബ്ബാസ് തെങ്ങിൽ,  ആബിദ്,  ഇസ്മായിൽ,  ഷാഫി കുറുമ്പത്തൂർ, മൊയ്തീൻ,  ബാദുഷ അണ്ടത്തോട്,  മുസ്തഫ,  ഖലീൽ,  മൻസൂർ പുറത്തൂർ,  മുബശ്ശിർ, തൻവീർ,  മുഹമ്മദലി, ജബീഷ്,  ശാഫി വാളക്കുളം,  കരീം ഹാജി,  മുർഷിദ്‌ മുസ്തഫ, നിസാമുദ്ദീൻ,  മഷ്ഹൂക്, നവാസ്  തുടങ്ങി വിഖായയുടെ അമ്പതോളം പ്രവർത്തകർ പങ്കെടുത്ത പരിപാടിക്ക്‌ ഫൈസൽ പുറത്തൂർ നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !