സമയോചിത ഇടപെടല്‍ കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ വ്യാപ്തി കുറച്ചുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടുവെന്നും ദുരന്തത്തില്‍ അഗാധ ദുഃഖമെന്നും കരിപ്പൂരിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്ബോക്സുകളും കിട്ടി. ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായമായി 10 ലക്ഷം രൂപ വീതം നല്‍കും. സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും ഹര്‍ദീപ് സിംഗ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !