കരിപ്പൂരില്‍ വന്‍ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്ന് മുന്‍ ഡിജിസിഎ ഭരത് ഭൂഷണ്‍. വിമാനത്തിന് തീ പിടിച്ച് പൊട്ടിത്തെറിക്കുന്നതടക്കമുള്ള നിലയിലേക്ക് കാര്യങ്ങളെത്താതിരുന്നത് അത്ഭുതമാണെന്ന് അങ്ങനെ സംഭവിക്കാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് വഴിമാറിയതെന്നും ഭരത് ഭൂഷണ്‍ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തില്‍ പറഞ്ഞു.
2010 മേയില്‍ മംഗലാപുരം അപകടമുണ്ടായതിന് ശേഷമാണ് ഭരത് ഭൂഷണ്‍ ഡിജിസിഎ ആയി ചുമതലയേല്‍ക്കുന്നത്. അന്ന് മംഗലാപുരം അപകടത്തിന്റെ അന്വേഷണം റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കാന്‍ പറ്റിയിരുന്നുവെന്നും അന്നത്തെ അപകടം പൈലറ്റിന് പറ്റിയ ഒരു പിഴവായിരുന്നുവെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. അന്നത്തെ അപകടവുമായി ഒരുപാട് സാമ്യങ്ങള്‍ കരിപ്പൂരിലെ അപകടത്തിനും ഉണ്ടെന്ന് ഭരത് ഭൂഷണ്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !