ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ പ്രധാന പ്രഖ്യാപനവുമായി ഇന്ത്യ. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.ആത്മനിര്‍ഭര്‍ ഭാരതുമായി ബന്ധപ്പെട്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം.
അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വ്യവസായത്തിന് ഏകദേശം 4 ലക്ഷം കോടി രൂപയുടെ കരാര്‍ ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം. 2020 നും 2024 നും ഇടയില്‍ ഘട്ടംഘട്ടമായി നിരോധനം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പീരങ്കി തോക്കുകള്‍, റൈഫിളുകള്‍, യുദ്ധ കപ്പല്‍, സോണാര്‍ സിസ്റ്റങ്ങള്‍, ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍, ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍, റഡാറുകള്‍ തുടങ്ങി നിരവധി സാങ്കേതിക ആയുധ സംവിധാനങ്ങളാണ് പട്ടികയില്‍ ഉള്ളതെന്ന് കേന്ദ്രം പ്രസ്താവനയില്‍ പറഞ്ഞു.
2021 ഡിസംബറോടെ വിലക്ക് വരുന്ന കവചിത യുദ്ധ വാഹനങ്ങളും (എഎഫ്‌വി) പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 5,000 കോടിയിലധികം ചിലവില്‍ ഏകദേശം 200 ഓളം കരസേന കരസ്ഥമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !