കരിപ്പൂര്‍ : വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട് തകര്‍ന്ന എയര്‍ഇന്ത്യ വിമാനം രണ്ട് തവണയെങ്കിലും ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി ഫ്ളൈറ്റ് ട്രാക്കിംഗ് ആപ്പായ ഫ്ളൈറ്റ്ട്രേഡര്‍24ല്‍ തെളിഞ്ഞു. ടേബിള്‍ടോപ് ആകൃതിയുളള എയര്‍പോര്‍ട്ടില്‍ ദുബായില്‍ നിന്നും കോഴിക്കോടേക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ബോയിംഗ് 737എന്‍ജി മാതൃക വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറിയാണ് അപകടമുണ്ടായത്.കനത്ത മഴയെ തുടര്‍ന്ന് കാഴ്‌ച മറഞ്ഞതാകാം അപകട കാരണം എന്ന് കരുതുന്നു.
ടേബിള്‍ടോപ് മാതൃകയിലെ വിമാനത്താവളത്തില്‍ ഉയര്‍ന്ന പ്രതലത്തിലാണ് റണ്‍വെ. ഇവയുടെ അറ്രം വലിയ കുഴികളാണ്. എപ്പോഴും ഇത്തരം എയര്‍പോര്‍ട്ടുകള്‍ ലാന്‍ഡിംഗിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നവയാണ്. എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍ പെട്ട് പൈലറ്റും സഹ പൈലറ്റും ഉള്‍പ്പടെ 18 പേരാണ് മരിച്ചത്. 15 പേര്‍ഇപ്പോഴും അതീവ ഗുരുതരനിലയിലാണ്. 92 പേര്‍ക്ക് ആകെ പരുക്കുണ്ട്. 174 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്.
ഇതില്‍ 10 കുട്ടികളും ഉള്‍പ്പെടും. രണ്ട് പൈലറ്റുമാരും നാല് ക്യാബിന്‍ ക്രൂവുമാണ് വിമാനത്തില്‍ ജീവനക്കാരായി ഉണ്ടായിരുന്നത്. കോഴിക്കോട് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍പ് രാജ്യത്തുണ്ടായ വലിയ വിമാനാപകടം 2010ല്‍ മംഗളുരു വിമാനത്താവളത്തിലേതാണ്. അന്ന് ദുബായില്‍ നിന്നും മംഗളുരുവിലേക്ക് എത്തിയ വിമാനം തകര്‍ന്ന് 158 പേര്‍ മരണമടഞ്ഞു. രക്ഷപ്പെട്ടത് വെറും എട്ടുപേര്‍ മാത്രമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !