കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന വിമാന അപകടത്തിന്റെ കാരണത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സല്‍. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അപകടം നടന്ന സ്ഥലം എയര്‍ ഇന്ത്യ ചെയര്‍മാന്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി വരികയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും അദ്ദേഹം നേരില്‍ കണ്ടു.
കരിപ്പൂര്‍ വിമാനാപകടം ഡി.ജി.സി.എ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി രാവിലെ പറഞ്ഞിരുന്നു. രണ്ട് ടീമുകള്‍ കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രിയും നേരിട്ട് കരിപ്പൂരിലെത്തുന്നുണ്ട്. അപകടത്തിന് ശേഷം വിമാനത്തിന് തീപിടിക്കാതിരുന്നത് വലിയ ആശ്വാസകരമാണെന്നും കേന്ദ്രവ്യോമയാന മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !